റിയാദ്: അപകടത്തില്‍ പെടാത്ത വാഹനങ്ങളുടെ ഇന്‍ഷൂര്‍ പ്രീമിയം പുതുക്കുന്ന വേളയില്‍ ആദ്യം 15 ശതമാനവും തുടര്‍ന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ 30 ശതമാനവും ഇളവ് ലഭിക്കുന്ന നിയമം ഏപ്രില്‍ ഒന്ന് മുതല്‍ പ്രബാല്യത്തില്‍ വരും. ഇത് ഉറപ്പുവരുത്താന്‍ വാഹനങ്ങളുടെ അപകട റെക്കോര്‍ഡ് പരിശോധിക്കാന്‍ സൗദി ട്രാഫിക് വിഭാഗത്തിന്‍െറ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ഇന്‍ഷൂര്‍ കമ്പനികള്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് മീഡിയ വക്താവ് ആദില്‍ അല്‍ഈസ പറഞ്ഞു. നിയമ പരിഷ്കരണത്തെക്കുറിച്ച് വാഹന ഉടമകളെ ബോധവത്കരിക്കാന്‍ ഇന്‍ഷൂര്‍ കമ്പനികള്‍ പ്രത്യേകം പ്രചാരണം സംഘടിപ്പിക്കുമെന്നും വക്താവ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ അപകടത്തില്‍ പെടാതിരിക്കുന്നതിലൂടെ ചുരുങ്ങിയത് 15 ശതമാനം പ്രീമിയം ഇളവു ലഭിക്കുന്നത് വന്‍ പ്രോല്‍സാഹനമാവുമെന്നും അപകട നിരക്ക് ഗണ്യമായി കുറക്കാന്‍ ഇത് കാരണമാവുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനികളുടെ മേല്‍നോട്ടം വഹിക്കുന്ന സൗദി അറേബ്യന്‍ മോണിറ്ററിങ് ഏജന്‍സിയുടെ (സാമ) നിര്‍ദേശപ്രകാരമാണ് നിയമപരിഷ്കരണം വരുത്തിയിട്ടുള്ളത്. എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷൂറൻസ് നിര്‍ബന്ധമാക്കിയതോടെ അപകട നിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് സാമ പുതിയ നീക്കത്തിലൂടെ അപകട നിരക്ക് കുറക്കാനുള്ള ശ്രമം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.