അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ സൗദി വിദ്യാർഥികൾക്ക് നേട്ടം
ജുബൈൽ: ജപ്പാനിൽ നടന്ന ഇൗ വർഷത്തെ ഇൻറർനാഷനൽ കെമിസ്ട്രി ഒളിമ്പ്യാഡിൽ സൗദി ടീം നാല് അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കി.79 രാജ്യങ്ങൾ മാറ്റുരച്ച മത്സരങ്ങളിൽ നിന്നാണ് സൗദി രസതന്ത്ര വിദ്യാർഥികൾ മൂന്നു വെള്ളി മെഡലുകളും ഒരു വെങ്കലവും നേടിയത്. 2020ൽ നാല് വെങ്കല മെഡലുകൾ നേടിയിരുന്നു. സൗദി വിദ്യാർഥികൾ ഉൾപ്പെടെ 315 പേർ മത്സരങ്ങളിൽ പങ്കെടുത്തു.
ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളിലും ഒളിമ്പ്യാഡുകളിലുമുള്ള സൗദിയുടെ അവാർഡുകൾ 453 ആയി ഉയർന്നു.ഈ വർഷം മാത്രം 40 സ്വർണം, വെള്ളി, വെങ്കല മെഡലുകൾ, 13 അഭിനന്ദന സർട്ടിഫിക്കറ്റുകൾ ഉൾെപ്പടെ 53 നേട്ടങ്ങൾ കൈവരിച്ചു.
അന്താരാഷ്ട്ര ഒളിമ്പ്യാഡുകൾക്കായുള്ള 'മാഹിബ' പ്രോഗ്രാമിെൻറ പരിശീലനം വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് നടന്നുവരുന്നത്. വർഷം മുഴുവനും വിദ്യാർഥികൾക്ക് പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കാൻ മതിയായ സമയം നൽകുന്നു.
ശാസ്ത്രം, എൻജിനീയറിങ്, ആരോഗ്യം എന്നീ മേഖലകളിൽ നൂതനമായ പാഠ്യപദ്ധതികൾ ഉൾക്കൊള്ളുന്ന 20 ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്.
ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള വാർഷിക അന്താരാഷ്ട്ര മത്സരമാണ് ഇൻറർനാഷനൽ കെമിസ്ട്രി ഒളിമ്പ്യാഡ്. അധ്യയനവർഷത്തിെൻറ അവസാനത്തിൽ 10 ദിവസങ്ങളിലാണ് മത്സരങ്ങൾ. വിദ്യാർഥികൾ തമ്മിലുള്ള ബന്ധവും സഹകരണവും വർധിപ്പിക്കുകയും വിവിധ രാജ്യങ്ങൾക്കിടയിൽ വിദ്യാഭ്യാസ - ശാസ്ത്രവൈദഗ്ധ്യം കൈമാറുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.