വിദേശത്തുള്ള സൗദി പൗരന്മാരെ തിരികെ കൊണ്ടുവരാൻ നടപടി തുടങ്ങി

ജിദ്ദ: വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന സ്വദേശികളെ കൊണ്ടുവരാനുള്ള തയാറെടുപ്പുകൾ സൗദി സിവി ൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിൽ പൂർത്തിയായി. വിദേശ രാജ്യങ്ങളിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സൗകര് യങ്ങൾ നൽകാൻ ഞായറാഴ്ചയാണ് സൽമാൻ രാജാവ് നിർദേശം നൽകിയത്. പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ വേണ്ട മുഴുവൻ ഒരുക്കങ്ങള ും ആവശ്യമായ മുൻകരുതലും പൂർത്തിയായതായി സിവിൽ ഏവിയേഷൻ മേധാവി അബ്​ദുൽഹാദി ബിൻ അഹമ്മദ് അൽമൻസൂരി പറഞ്ഞു. റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങൾ വഴിയാണ് എത്തിക്കുക.

ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശങ്ങൾക്ക് അനുസൃതമായി ആവശ്യമായ നടപടി വിമാനത്താവളങ്ങളിൽ പൂർത്തിയാക്കി. സൗദി എയർലൈസ് വിമാനങ്ങളിലാണ് കൊണ്ടുവരുന്നത്. മടങ്ങിവരുന്നവരെ സ്വീകരിക്കാൻ മൂന്ന് വിമാനത്താവളങ്ങളിലും വിദേശകാര്യം, ആഭ്യന്തരം, ടൂറിസം, രാജ്യസുരക്ഷ മന്ത്രാലയങ്ങൾ ചേർന്ന്​ ഒാപറേഷൻ റൂം ഒരുക്കി. ആരോഗ്യ മന്ത്രാലയം കോവിഡിന്​ വേണ്ട മുൻകരുതൽ നടപടികളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

മടങ്ങിവരുന്നവർക്ക് ഫേസ് മാസ്കുകളും ൈകയുറകളും നൽകും. ആരോഗ്യ നിർദേശങ്ങൾ നൽകാനും ആളുകളുണ്ടാകും. ലഗേജുകൾ അവരുടെ താമസ സ്ഥലങ്ങളിലെത്തിക്കും. മടങ്ങിവരുന്ന മുഴുവനാളുകളെയും ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ നടപടികൾക്ക് വിധേയമാക്കും. ആരോഗ്യപരിശോധനയും ശരീരോഷ്മാവ് നിരീക്ഷണവും നടത്തും. ഇതിനായി മൂന്ന് വിമാനത്താവളങ്ങളിലും മെഡിക്കൽ സംഘങ്ങളുണ്ടാവും. യാത്രക്കാർ ഇറങ്ങിയ ശേഷം വിമാനം പൂർണമായും അണുമുക്തമാക്കും.

വിദേശ രാജ്യങ്ങളിലെ തങ്ങളുടെ പൗരന്മാരെ കണ്ടെത്തി തിരിച്ചെത്തിക്കാൻ വിദേശകാര്യാലയവും വിദേശ മിഷനുകളും തിരക്കിട്ട പ്രവർത്തനങ്ങളിലാണ്. തിരിച്ചുപോരാൻ ആഗ്രഹിക്കുന്നവർക്ക് പേരുകൾ രജിസ്​റ്റർ ചെയ്യാൻ പോർട്ടലുകൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലുള്ളവരെയാണ് ആദ്യമെത്തിക്കുക. പ്രായം കൂടിയവർക്കും ഗർഭിണികൾക്കും മുൻഗണ നൽകും.

തിരിച്ചെത്തുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിന്​ വിധേയമാകണം. നിരീക്ഷണത്തിന്​ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ മേഖലകളിലായി 11,000 റൂമുകൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ റൂമുകൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതായും ടൂറിസം മന്ത്രി അഹമ്മദ് ബിൻ ഉഖൈൽ പറഞ്ഞു.

Tags:    
News Summary - saudi started procedures for bring back the citizens from differtent countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.