ജിദ്ദയിൽ സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് എ ഡിവിഷൻ മത്സരത്തിൽ അർകാസ്
ബ്ലാസ്റ്റേഴ്സ് എഫ്.സിക്കെതിരെ റീം അൽ ഊല ഈസ്റ്റീ സാബിൻ എഫ്.സിയുടെ അർജുൻ ജയരാജ് ഹെഡറിലൂടെ ഗോൾ നേടുന്നു z നാസർ ശാന്തപുരം
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം ജിദ്ദയിൽ നടക്കുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ എച്ച്.എം.ആർ റിയൽ കേരള എഫ്.സി മിന്നും ജയത്തോടെ സെമിഫൈനലിൽ പ്രവേശിച്ചു. വസീരിയ അൽ താവൂൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന എ ഡിവിഷൻ മത്സരത്തിൽ റിയൽ കേരള എഫ്.സി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് എൻകംഫർട്ട് എ.സി.സി എ ടീമിനെ തോൽപിച്ചു. റിയൽ കേരളയുടെ അമൻ ചാമക്കുഴിയിലിനെ പ്ലെയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
എ ഡിവിഷൻ എച്ച്.എം.ആർ റിയൽ കേരള എഫ്.സി, എൻകംഫർട്ട്
എ.സി.സി എ ടീം മത്സരത്തിൽ നിന്ന്
എ ഡിവിഷനിലെ മറ്റൊരു മത്സരത്തിൽ റീം അൽ ഊല ഈസ്റ്റ് സാബിൻ എഫ്.സിയും അർകാസ് ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കളിയിലെ കേമനായി ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ അക്മൽ ഷാൻ തെരഞ്ഞെടുക്കപ്പെട്ടു. ബി ഡിവിഷൻ മത്സരങ്ങളിൽ എം.എസ്.ഐ കോൾഡ് ചെയിൻ ടെക്നോളജീസ് റെഡ് സീ ബ്ലാസ്റ്റേഴ്സ് എഫ്.സി, ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് നജം അമൻ യുനൈറ്റഡ് സ്പോർട്സ് ക്ലബിനെ തോൽപിച്ചു. റെഡ് സീ ബ്ലാസ്റ്റേഴ്സിെൻറ മുഹമ്മദ് നവാസ് പ്ലെയർ ഓഫ് ദ മാച്ചായി. ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ അൽ ഫിഫി ജിദ്ദ എഫ്.സി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് റബിഅ ടീം ബ്ലൂസ്റ്റാർ എ ടീമിനെ തോൽപിച്ചു. ജിദ്ദ എഫ്.സി ഗോൾകീപ്പർ വൈശാഖിനാണ് മികച്ച കളിക്കാരനുള്ള ട്രോഫി ലഭിച്ചത്. ബി ഡിവിഷനിലെ മൂന്നാം മത്സരത്തിൽ സൈക്ലോൺ മൊബൈൽ ആക്സസറീസ് ഐ.ടി സോക്കർ എഫ്.സി രണ്ടു ഗോളുകൾക്ക് വിജയ് മസാല ബി.എഫ്.സി ജിദ്ദയെ തോൽപിച്ചു. ഷെഫിൻ അഹമ്മദ് ഐ.ടി സോക്കറിന് വേണ്ടി രണ്ടു ഗോളുകളും നേടി കളിയിലെ കേമനായി. ഇതോടെ ബി ഡിവിഷൻ ഗ്രൂപ്പ് ബിയിൽ ഐ.ടി. സോക്കർ ഗ്രൂപ്പ് ചാമ്പ്യന്മാരായും ബി.എഫ്.സി. ജിദ്ദ രണ്ടാം സ്ഥാനക്കാരായും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.വ്യാഴാഴ്ച രാത്രി നടന്ന ബി ഡിവിഷൻ മത്സരങ്ങളിൽ അഹ്ദാബ് സ്കൂൾ ന്യൂ കാസിൽ എഫ്.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കാഫ് ലോജിസ്റ്റിക്സ് ഫ്രണ്ട്സ് ജൂനിയറിനെയും ആർച്ചുൺ അഡ്വർടൈസിങ് ആൻഡ് ഇവൻറ്സ് എ.സി.സി ബി ടീം മൂന്ന് ഗോളുകൾക്ക് ബുക്കാറ്റ് എഫ്.സി സോക്കർ ഫ്രീക്സ് സീനിയേഴ്സിനെയും പരാജയപ്പെടുത്തി.
ന്യൂകാസിൽ എഫ്.സിയുടെ മുഹമ്മദ് മുഹ്സിനാണ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ചത്. ഈ വിജയത്തോടെ ബി ഡിവിഷൻ എ ഗ്രൂപ്പിലെ ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ന്യൂകാസിൽ എഫ്.സി ഗ്രൂപ്പ് ചാമ്പ്യന്മാരായും എ.സി.സി ബി ടീം രണ്ടാം സ്ഥാനക്കാരായും ക്വാർട്ടർ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന എ ഡിവിഷൻ മത്സരങ്ങളിൽ ബാൻ ബേക്കറി മഹ്ജർ എഫ്.സി, എഫ്.സി യാംബുവിനെയും റീം അൽ ഉല ഈസ്റ്റീ സാബിൻ എഫ്.സി, എൻകംഫർട്ട് എ.സി.സി എ ടീമിനെയും നേരിടും.
ഇന്ത്യൻ താരങ്ങളായ സഹൽ അബ്ദുൽ സമദ്, മുഹമ്മദ് സനാൻ, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ് വാൻ അലി, കേരള സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തു, കൊൽക്കത്ത മുഹമ്മദൻസ് താരം ഹന്നാൻ, റഫ്ഹാത് റംസാൻ, മണിപ്പൂരി താരങ്ങളായ അല്ലൻ ക്യാമ്പർ, ഒവാനിജു പാജു, ദാമൻ ചൈൻ തുടങ്ങി വൻ താരനിര തന്നെ വിവിധ ടീമുകൾക്ക് വേണ്ടി വെള്ളിയാഴ്ച്ച ബൂട്ടണിയും. അടുത്ത ആഴ്ച്ചയിലെ മത്സരങ്ങളും വസീരിയ അൽ താവൂൻ സ്റ്റേഡിയത്തിലായിരിക്കും നടക്കുകയെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.