????? ??? ? ???????? ??????????????????? ??????? ??????? ??????????? ??????? ???????????????

നോബിള്‍ ഇറാം കപ്പ്: ഇ.എം.എഫ്,  തെക്കേപ്പുറം, യൂത്ത് ക്ളബ് ക്വാര്‍ട്ടറില്‍

ദമ്മാം: നോബിള്‍, ഇറാം കപ്പ് ഫുട്ബാള്‍ മേളയില്‍ ടോപ്പ് ഫോം റെസ്റ്റോറന്‍റ്  ഇ.എം.എഫ് റാക്ക, എഫ്.സി. തെക്കേപ്പുറം, യൂത്ത് ക്ളബ് ഖോബാര്‍ എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ യൂത്ത് ക്ളബ് ഖോബാര്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കെപ്വ എഫ്.സി. ദമ്മാമിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ടോപ്പ് ഫോം റെസ്റ്റോറന്‍റ്  ഇ.എം. എഫ് റാക്ക ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യങ്ങ്സ്റ്റാര്‍ ടൊയോട്ടയെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ കോര്‍ണിഷ് ഖോബാര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി.ടി.തെക്കേപ്പുറത്തോട് അടിയറവ് പറഞ്ഞു. കളിയിലെ കേന്മാരായി റംഷാദ് (യൂത്ത് ക്ളബ്), സുനീര്‍ ഹംസ  (ഇ.എം.എഫ്), വര്‍ജീഷ് (തെക്കേപ്പുറം) എന്നിവരെ തെരഞ്ഞെടുത്തു. ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഷമീര്‍ കോടിയത്തൂര്‍, ടൂര്‍ണമെന്‍റ് കോഓഡിനേറ്റര്‍ ചെറിയാന്‍ വര്‍ഗീസ്, മാച്ച് കോഓഡിനേറ്റര്‍ അഷറഫ് ചേളാരി, നോബിള്‍ ക്ളബ് പ്രസിഡന്‍റ്, ഡോ.ഹസ്സന്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.  
Tags:    
News Summary - saudi sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.