ജുബൈലിലും വർണവിസ്​മയം

ജുബൈൽ: സൗദി ദേശീയദിനത്തിൽ ജുബൈലിലും ആകാശത്ത് വർണവിസ്മയം. ജുബൈലിശൻറ വിവിധ ഭാഗങ്ങളിൽ കരിമരുന്നു പ്രയോഗം നടന്നു. ജുബൈൽ ബീച്ച്, ഫാനാതീർ, നക്കീൽ എന്നിവിടങ്ങളിലാണ് കലാപരിപാടികളും കരിമരുന്നു പ്രയോഗവും അരങ്ങേറിയത്. ബീച്ചിനു സമീപത്തെ പാർക്കിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു. പത്തുമണിക്ക് കരിമരുന്നു പ്രയോഗം തുടങ്ങി. തുടർന്ന്​ മുതിർന്നവരുടെ പരമ്പരാഗത നൃത്തം അരങ്ങേറി. ദേശീയ ദിനം ആഘോഷിച്ച് യുവാക്കൾ വാഹനങ്ങൾ അലങ്കരിച്ചും പതാക പറത്തിയും വീഥികൾ കീഴടക്കി. ലുലു ഹൈപ്പർ മാർക്കറ്റിൽ മലർവാടി ചിത്രരചനാ മത്സരവും സ്വദേശികളുടെ വക പരിപാടികളും നടന്നു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.