പ്രളയാനന്തര കേരളം: അനുഭവങ്ങളും പാഠങ്ങളുമായി ജനകീയ ഒത്തുചേരല്‍

റിയാദ്: മതത്തിനും ജാതിക്കും രാഷ്​ട്രീയത്തിനുമെല്ലാം അതീതമായി മനുഷ്യർ ഒന്നാണെന്ന സന്ദേശം പ്രളയകാലം കേരളത്തിന് പകര്‍ന്നുനല്‍കിയതായി ജനകീയ ഒത്തുചേരൽ. ‘പ്രളയാനന്തര കേരളം: അനുഭവങ്ങളും പാഠങ്ങളും’ പ്രവാസി സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ചതാണ്​ പരിപാടി. വര്‍ഗീയതയുടെ വിഷബാധയേറ്റ മനസുകളെ പോലും ശുദ്ധീകരിക്കാന്‍ പോന്നവിധം ശക്തമായിരുന്നു കേരളീയര്‍ തീര്‍ത്ത മനുഷ്യസ്നേഹത്തി​​​െൻറ മഹാപ്രളയമെന്ന്​ പ്രസംഗകർ ചൂണ്ടിക്കാട്ടി. വികസനത്തി​​​െൻറ പേരില്‍ പരിസ്ഥിതിക്ക്​ മേല്‍ നാം നടത്തിയ ​ൈകയ്യേറ്റങ്ങള്‍ ദുരന്തത്തി​​​െൻറ ആഴം വർധിപ്പിച്ചു. പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ടുള്ളതാവണം ഭാവികേരളത്തി​​​െൻറ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന് ഇടതുവലത്​ ഭേദമന്യേ ഇന്ന്​ എല്ലാവരും അംഗീകരിച്ചിരിക്കുന്നു.

പ്രകൃതി സംരക്ഷണത്തിന് വേണ്ടി വാദിക്കുന്നവരെ വികസന വിരോധി പട്ടം നല്‍കി മാറ്റി നിര്‍ത്താന്‍ ഇനി നമുക്കാവില്ല. ഡാം മാനേജ്മ​​െൻറ്​ പോളിസി ജനങ്ങളുടെ ജീവ​​​െൻറയും സമ്പത്തി​​​െൻറയും സുരക്ഷയെ മുന്‍നിര്‍ത്തി പരിഷ്കരിക്കപ്പെടണം. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പദ്ധതി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ദുരന്തത്തിന് ഇടയാക്കിയ വ്യത്യസ്ത കാരണങ്ങളെക്കുറിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തുകയും പ്രകൃതിക്ക് അനുയോജ്യമായ പുനര്‍നിർമാണ പാക്കേജ് തയാറാക്കുകയും വേണമെന്നും പ്രസംഗകർ ആവശ്യപ്പെട്ടു. പ്രവാസി സെൻട്രല്‍ പ്രവിശ്യാസമിതി പ്രസിഡൻറ്​ സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്​തു. റഹ്​മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. നവോദയ പ്രതിനിധി സുധീര്‍ കുമ്മിള്‍, സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, പ്രവാസി പ്രതിനിധി ഖലീല്‍ പാലോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഷ്‍റഫ് കൊടിഞ്ഞി സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.