ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 250 കവിഞ്ഞു. ഞായറാഴ്ച മാത്രം പുതുതായി 23 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അൽഖോബാറിൽ നാലും ദഹ്റാനിൽ രണ്ടും ഖ ത്വീഫിലും ഹുഫൂഫിലും സൈഹാത്തിലും റാസ്തനൂറയിലും ഒാരോന്നു വീതവും ആണ് പുതിയ രോഗികളുടെ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ദമ്മാമിൽ ദിനംപ്രതി രോഗികളൂടെ എണ്ണം വർധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. അതേസമയം ആദ്യം രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നുമുണ്ട്. എന്നാൽ, റാസ്തനൂറയിൽ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കിഴക്കൻ പ്രവിശ്യയിൽ ഏതാണ്ട് എല്ലാ മേഖലകളിലും രോഗമെത്തി. സൈഹാത്തിലും പുതിയ രോഗികൾ കൂടുകയാണ്.
വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുന്നതാണ് പുതിയ കണക്കുകൾ. നിലവിൽ ആളുകൾ കൂടുതൽ സന്ദർശിക്കാൻ ഇടയുള്ള പ്രധാന സ്ഥാപനങ്ങളെല്ലാം പൂട്ടുകയും വൈകീട്ട് ഏഴുമുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെ കർഫ്യൂ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ലേബർ ക്യാമ്പുകളും നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറികളും കിഴക്കൻ പ്രവിശ്യയുടെ പ്രത്യേകതയാണ്. ലേബർ ക്യാമ്പുകളിൽ രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പായും തിരികെ വരുേമ്പാഴും ശരീരോഷ്മാവ് പരിശോധിക്കുകയും കൈകൾ വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, മാസ്കുകളും ൈകയുറകളും വിതരണം ചെയ്യുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനികളെല്ലാം കർശന സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അരോഗ്യവിഭാഗത്തിെൻറ പരിശോധനകൾ നടക്കുന്നുണ്ട്.
ഹൈപ്പർമാർക്കറ്റുകളിൽ ഒാരോ ഉപഭോക്താവിനെയും സാനിൈറ്റസേഷൻ ഉപയോഗിച്ച് ൈകകൾ കഴുകിക്കുകയും ഗ്ലൗസുകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരാൾ ഉപയോഗിച്ച ട്രോളി അടുത്തയാൾക്ക് നൽകുന്നതിന് മുമ്പായി അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുന്നുമുണ്ട്. ആശുപത്രികളിൽ ആളുകളെ നിരീക്ഷിക്കാൻ പ്രത്യേകം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ബാങ്കുകളിൽ രണ്ടോമൂന്നോ ശാഖകൾ മാത്രമാണ് പ്രവർത്തിക്കുന്നതെങ്കിലും വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ പിന്തുടരണമെന്ന സന്ദേശമാണ് പരക്കെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.