റിയാദ്: ലോകത്തെ ഏറ്റവും മികച്ച ലാബ് സൗകര്യമുള്ള ആദ്യത്തെ 10 രാജ്യങ്ങളിലൊന്നാണ് സൗ ദി അറേബ്യയെന്ന് സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പ റഞ്ഞു. ജനിതക പരിശോധനക്ക് സൂക്ഷ്മവും കുറ്റമറ്റതുമായ സംവിധാനങ്ങളുള്ള ലബോറട്ടറി സംവിധാനമാണ് സൗദിയിലുള്ളതെന്ന് പതിവ് വാർത്താസമ്മേളനത്തിനിടയിൽ അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 51,000 ലാബ് പരിശോധനകൾ നടന്നിട്ടുണ്ട്. സൗദിയിൽ ആരോഗ്യ പ്രതിരോധ ചികിത്സ നടപടികൾ തുടരുകയാണ്. അതിനോടൊപ്പം ഉയർന്ന നിലവാരത്തിലുള്ളതും സുക്ഷ്മവുമായ ലാബ് പരിശോധന നടപടികളും നടക്കുന്നുണ്ടെന്നും ആരോഗ്യ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.