റിയാദ്: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സൗദി അറേബ്യ അന്താരാഷ്ട്ര, ആഭ്യന്തര വി മാന സർവിസുകൾക്കും പൊതുഗതാഗതത്തിനും ഏർപ്പെടുത്തിയ നിരോധനവും സർക്കാർ മേഖലയി ലുൾപ്പെടെ പ്രഖ്യാപിച്ച പൊതുഅവധിയും അനിശ്ചിതകാലത്തേക്ക് നീട്ടി. ഇൗ മാസം 14 മുതൽ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസുകളും 21 മുതൽ 14 ദിവസത്തേക്ക് വിലക്കിയ ആഭ്യന്തര വിമാന, ബസ്, ട്രെയിൻ, ടാക്സി സർവിസുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പുനഃസ്ഥാപിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതുപോലെ ഇൗ മാസം 16 മുതൽ 16 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുഅവധിയും അനിശ്ചിതകാലത്തേക്ക് തുടരും. കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്ക് ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്നതാണ്. ശനിയാഴ്ച രാത്രി തന്നെ നിരോധനം അനിശ്ചിതകാലമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അയൽരാജ്യങ്ങളുമായി കരമാർഗം ഏർപ്പെടുത്തിയ ഗതാഗത വിലക്കും തുടരും. രാജ്യത്തിനുള്ളിൽ വിമാന, ട്രെയിൻ, ബസ്, ടാക്സി സർവിസുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പുനരാരംഭിക്കില്ല.
സ്വകാര്യ വാഹനങ്ങൾക്കും ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ അടിയന്തര ചരക്കുനീക്കം നടത്തുന്ന വാഹനങ്ങൾക്കും ആരോഗ്യ സർവിസിനുള്ള വാഹനങ്ങൾക്കും കമ്പനി തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്കും മാത്രം നിരത്ത് അനുവദിക്കുന്നത് തുടരും. കാർഗോ വിമാനങ്ങൾക്ക് വിലക്കില്ല. ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങള്‍ ഒഴികെയുള്ള മുഴുവൻ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലക്കുമുള്ള പൊതുഅവധിയും അനിശ്ചിതമായി നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അവധി തുടരും. അവശ്യ, അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന ഫാർമസി, സൂപ്പർമാർക്കറ്റ്, ഗ്രോസറി (ബഖാല) കടകൾ എന്നിവയൊഴികെ ബാക്കി ഒരു വ്യാപാര സ്ഥാപനത്തിനും പ്രവർത്തിക്കാനാവില്ല. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും വരെ ഇക്കൂട്ടത്തിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.