ഖമീസ് മുശൈത്ത്: മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം കല്ലറ കുറ്റിമ ൂട്ടിൽ സ്വദേശി ലിജിന ഭവനിൽ നിസാറിെൻറ മകൻ നസീബാണ് (കൊച്ചുമോൻ-27) ഖമീസ് മുശൈത്തിൽ മരിച്ചത്. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്ത് ചെന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മൂന്നു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. അതിനുശേഷം പോയിട്ടില്ല.
അവിവാഹിതനാണ്. മാതാവ് ഒരു വർഷം മുമ്പാണ് മരിച്ചത്. സഹോദരങ്ങൾ: നജീബ്, ലിജിന. മൃതദേഹം ഖമീസിൽതന്നെ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾ സഹോദരൻ നജീബിെൻറയും സഹോദരീഭർത്താവ് മുജീബ് ചടയമംഗലത്തിെൻറയും നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.