ദമ്മാം: രംഗപടം രംഗത്ത് കഴിവുതെളിയിച്ച ഈ കലാകാരൻ ശ്രദ്ധേയനാകുന്നു. പ്രവാസലോക ത്തും പുറത്തും ചിത്രകാരനായി അറിയപ്പെടുന്ന വിനോദ് ആണ് നാടകവേദികളിൽ രംഗപടങ്ങളുമായി അരങ്ങേറ്റം കുറിച്ചതോടെ ശ്രദ്ധേയനാകുന്നത്. സൗദി കിഴക്കൻ പ്രവിശ്യയിൽ അരങ്ങേറിയ നാടകങ്ങളിൽ രംഗപടമൊരുക്കിയ വിനോദിന് ലഭിച്ച അനുമോദനങ്ങളും പ്രോത്സാഹനങ്ങളും അംഗീകാരങ്ങളായി മാറുകയായിരുന്നു. കാരിക്കേച്ചറുകൾ വരക്കുന്നതിലും കരവിരുത് തെളിയിച്ച വിനോദ് സ്വാഭാവികതകൾ നഷ്ടപ്പെടാതെ വരകളെ ജീവസുറ്റതാക്കി മാറ്റുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ തേവലക്കര സ്വദേശിയാണ് വിനോദ് കെ. കുഞ്ഞ്. 20 വർഷമായി ദമ്മാമിൽ സാമിൽ എയർക്കണ്ടീഷൻ കമ്പനിയിൽ സെയിൽസ്മാനായി ജോലിചെയ്യുന്നു. ജോലി തിരക്കിനിടയിലും ചിത്രരചന തുടർന്ന വിനോദ് ദമ്മാമിൽ നിരവധി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചു. തേവലക്കര സ്വദേശികളുടെ ദുബൈയിലെ സംഘടനയായ തണലിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനം സ്വരൂപിക്കാൻ ചിത്രങ്ങൾ വരച്ചുനൽകിയിരുന്നു.
ദമ്മാം നാടകവേദിയുടെ നാലാമത്തെ നാടകമായ ഇരയും വേട്ടക്കാരനും എന്ന നാടകത്തിലാണ് ആദ്യമായി രംഗപടം ഒരുക്കുന്നത്. അതിനായി സംവിധായകൻ ബിജു പി. നീലേശ്വരം ക്ഷണിച്ചത് കലാസപര്യയിൽ വഴിത്തിരിവായി. ആ ആത്മവിശ്വാസവുമായാണ് അടുത്ത നാടകമായ ‘അവനവൻ തുരുത്തി’െൻറ രംഗപടമൊരുക്കാനുള്ള ചുമതല ഏറ്റെടുക്കുന്നത്. മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരിൽനിന്ന് ആ രംഗപടങ്ങൾ നേടിയെടുത്തത്. ചിത്രകാരൻ അൻഷാദ് തകിടിയിലിെൻറ കൂടി സഹകരണത്തോടെയാണ് ആ ഉദ്യമം വിജയത്തിൽ എത്തിച്ചത്. നാടകത്തിന് വേണ്ടി വിനോദ് നിർമിച്ച ചേമ്പില കാണികളെ വിസ്യമഭരിതരാക്കി. സുഹൃത്ത് ബിജോയ് വർഗീസ്, അനുജനും ഗാനരചയിതാവുമായ ബിനു കുഞ്ഞുവുമാണ് തെൻറ സർഗവഴികളിലെ തുണക്കാരെന്ന് വിനോദ് പറയുന്നു. പരേതരായ കുഞ്ഞു കുഞ്ഞിെൻറയും ജാനമ്മയുടെയും മകനായ വിനോദിെൻറ ഭാര്യ ആശാബിന്ദു നഴ്സാണ്. മകൻ ആദിൽ വിനോദ് എട്ടാം ക്ലാസ് വിദ്യാർഥിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.