അൽഖോബാർ: വിയറ്റ്നാമിെൻറ സാംസ്കാരിക ഭാവങ്ങളുടെ വിസ്മയ കാഴ്ചകളൊരുക്കി കിങ് അബ ്ദുൽ അസീസ് ലോക സാംസ്കാരിക കേന്ദ്രം (ഇത്റ). ലോകത്തെ വിവിധ സംസ്കാരങ്ങളുടെ വിനിമയ ത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഇത്റ ഇത്തവണ വിയറ്റ്നാമിനു വേണ്ടിയാണ് വേദിയൊരുക്കിയിരിക്കുന്നത്. സംഗീതവിരുന്ന്, നാടകം, സിനിമ, ശിൽപശാല, പെയിൻറിങ് കാലിഗ്രഫി, കരകൗശല ഫോട്ടോഗ്രഫി പ്രദർശനങ്ങൾ തുടങ്ങി വിയറ്റ്നാം ജനതയുടെയും രാജ്യത്തിെൻറയും എല്ലാ സാംസ്കാരിക അംശങ്ങളും ഭക്ഷണവൈവിധ്യത്തിെൻറ രുചിയും ജീവിതശൈലിയുടെയും പ്രകൃതിയുടെയും മനോഹാരിതയും അനാവരണം ചെയ്യുന്ന പരിപാടിയാണ് സൗദിയിലെ വിയറ്റ്നാം എംബസിയുടെകൂടി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. പാചക വിദഗ്ധർ, സംഗീതജ്ഞർ, കരകൗശല വിദഗ്ധർ, കലാകാരന്മാർ തുടങ്ങി ഒരു വൻനിര തന്നെ വിയറ്റ്നാമിൽ നിന്നെത്തിയിട്ടുണ്ട്.
വിയറ്റ്നാമിെൻറ പരമ്പരാഗത കലകളിൽ ഒന്നാണ് കാലിഗ്രഫി. ചൈനീസ് ഭാഷയുടെ സ്വാധീനം ഇതിൽ തെളിഞ്ഞുകാണാം. വിയറ്റ്നാമിെൻറ പരമ്പരാഗത സംഗീതോപകരണങ്ങളാണ് മേളയുടെ മറ്റൊരു പ്രത്യേകത. മരം, മുള, വിവിധതരം കല്ലുകൾ, മൃഗക്കൊമ്പുകൾ, തോലുകൾ എന്നിവ കൊണ്ടാണ് സംഗീതോപകരണങ്ങൾ നിർമിച്ചിരിക്കുന്നത്. വിയറ്റ്നാമിൽ പ്രചുരപ്രചാരത്തിലുള്ള പാവകളിയും ഇവിടെ അരങ്ങേറുന്നുണ്ട്. സന്ദർശകർക്ക് കൗതുകം പകരുന്ന കാഴ്ചയാണിത്. സംഗീതത്തിനനുസരിച്ച് ശാരീരിക ചലനങ്ങളുണ്ടാക്കി ദൃശ്യവിരുന്നൊരുക്കുന്ന ‘ദി എ ഒ ഷോ’ ഏവർക്കും ഇഷ്ടപ്പെടും.
വിയറ്റ്നാം തട്ടുകടകളും രുചിപ്പെരുമകളുമായി മേളയിലുണ്ട്. പ്ലാസ്റ്റിക്കുൾെപ്പടെയുള്ള പാഴ്വസ്തുക്കളിൽനിന്ന് ഉപയോഗപ്രദമായ ഉൽപന്നങ്ങൾ നിർമിച്ച് ജനങ്ങൾക്ക് ഉപജീവനമാർഗം സമ്മാനിക്കുന്ന സുസ്ഥിര വികസന പദ്ധതി എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്ന വിയറ്റ്നാം പ്ലാസ്റ്റിക് വില്ലേജ് മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ലോകത്തെ വിവിധ സാംസ്കാരിക പരിപാടികൾ രാജ്യത്തിന് പരിചയപ്പെടുത്തുകയും സൗദി സംസ്കാരങ്ങളെ ലോകത്തിന് പകർന്നുനൽകുകയുമാണ് ഇത്തരം പരിപാടികളിലൂടെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ ലക്ഷ്യമിടുന്നത്. എല്ലാ ദിവസവും വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനം. ഫെബ്രുവരി മൂന്നിന് തുടങ്ങിയ പരിപാടികൾ 15ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.