റിയാദ്: സൗദി അറേബ്യ സ്വകാര്യ തൊഴിൽ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുേമ്പാഴു ം വിദേശികളുടെ അവസരം കുറയുന്നില്ലെന്ന് റിപ്പോർട്ട്. വിദേശ റിക്രൂട്ട്മെൻറിൽ കുറവുവന്നിട്ടില്ലെന്ന് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം 12ലക്ഷത്തോളം വിസകൾ അനുവദിെച്ചന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. തൊട്ടുമുമ്പത്തെ വാർഷിക കണക്കിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. 2018ൽ ആറു ലക്ഷം തൊഴില്‍ വിസകളായിരുന്നു. പിറ്റേ വർഷം അത് നേരെ ഇരട്ടിയായി. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഊർജിതമായി നടപ്പാക്കുന്നതിനിടയിലും വിദേശരാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്വകാര്യമേഖലയില്‍ കഴിഞ്ഞ വര്‍ഷം മുന്നേകാല്‍ ലക്ഷത്തോളം (3,20,000) സ്വദേശികള്‍ക്ക് തൊഴില്‍ നേടാനായി. 2018െൻറ മൂന്നാം പാദത്തെ അപേക്ഷിച്ച് 2019െൻറ മൂന്നാം പാദത്തില്‍ സ്വകാര്യമേഖലക്ക് മാത്രമായി രണ്ടര ലക്ഷത്തിലേറെ (2,61,000) വിസകളാണ് അധികമായി അനുവദിച്ചത്. അതേസമയം, സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി വന്‍കിട, ഇടത്തരം കമ്പനികളിലും സ്ഥാപനങ്ങളിലും സെക്യൂരിറ്റി, ആരോഗ്യ, സുരക്ഷ തൊഴിലുകളില്‍ മൂന്ന് ഘട്ടങ്ങളിലായി സൗദിവത്കരണം നടപ്പാക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ ഇൗ തസ്തികകളിൽ സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.