ബുറൈദ: റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു. തൃശൂർ വലപ്പ ാട് പരേതനായ വലിയകത്ത് വീട്ടിൽ ഹൈദ്രോസിെൻറ മകൻ ബഷീർ (51) ആണ് ബുറൈദയിലുണ്ടായ അപകട ത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി ബുറൈദ ശാറമിയയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽനിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിെട മറ്റൊരു വിദേശിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 15 വർഷമായി പ്രവാസിയാണ്.
അവസാനമായി നാട്ടിൽ പോയിവന്നത് രണ്ടു വർഷം മുമ്പാണ്. ഏതാനും ദിവസങ്ങൾക്കുശേഷം നാട്ടിൽ പോകാനിരിക്കെയാണ് മരണം. ഭാര്യ: അൻസി ബഷീർ. മക്കൾ: മിഷാൽ ബഷീർ (19), ഫാത്തിമ ഷഹാന (14), അഷ്ന (11). മാതാവ്: പാത്തുമ്മകുട്ടി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിെൻറ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.