റിയാദ്: അറബിക് കാലിഗ്രഫിയിൽ വിസ്മയ സൃഷ്ടികളൊരുക്കുന്ന സൗദി ചിത്രകാരെൻറ കര വിരുതിൽ മലയാള അക്ഷരങ്ങളിലും വിരിയുന്നു മനോഹര കലാവേലകൾ. സൽമാൻ അഹമ്മദ് അൽബാഹ ിലി എന്ന സൗദി യുവാവാണ് അറബിക്കിനും ഇംഗ്ലീഷിനും പുറമെ മലയാള ലിപിയിലേക്കും ശ്രദ്ധ തിരിച്ചിരിക്കുന്നത്. മലയാള അക്ഷരങ്ങളുടെ വളവും തിരിവും വടിവുമാണ് സൽമാനെ ആകർഷിച്ചത്. മലയാള അക്ഷരമാല ഏകദേശം പഠിച്ചുകഴിഞ്ഞു. അക്ഷരങ്ങൾക്കുമുകളിൽ അറബി അക്ഷരങ്ങൾകൂടി എഴുതിവെച്ചാണ് പഠിക്കുന്നത്. പക്ഷേ, ഇരട്ടി എണ്ണമുള്ള മലയാള ലിപികളെ എല്ലാം അങ്ങനെ എഴുതി പഠിക്കാൻ തത്തുല്യമായ അറബി ലിപിയില്ല എന്നതാണ് വെല്ലുവിളി. എന്നാലും പരിശ്രമം തുടരുകയാണ്. മലയാളം അക്ഷരമെന്ന് കണ്ടാൽ അപ്പോൾതന്നെ തുടങ്ങുകയായി, കലാവേല നടത്താൻ. ചിത്രകലയിലെ ജന്മസിദ്ധമായ കഴിവിനെ അക്ഷരങ്ങൾ കൊണ്ടുള്ള അലങ്കാര വേലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
അറബി അക്ഷരങ്ങളുടെ പഴമ നഷ്ടപ്പെടാതെ വിവിധ രൂപത്തിൽ എഴുതുകയാണ് വിനോദം. ഗുരുക്കന്മാരില്ലെങ്കിലും യൂട്യൂബിെൻറയും 700 വർഷം മുമ്പ് ജീവിച്ചിരുന്ന തുർക്കി കാലിഗ്രഫി ആർട്ടിസ്റ്റ് മുഹമ്മദ് ഇസ്സത്തിെൻറ പുസ്തകത്തിെൻറയും സഹായത്തോടെ കാലിഗ്രഫിയുടെ പുതിയ മാനങ്ങൾ കണ്ടെത്തുകയാണ് 25കാരനായ ഇൗ യൂനിവേഴ്സിറ്റി വിദ്യാർഥി. കാലിഗ്രഫിക്ക് പുറമെ കോഫിയിൽ മനോഹര ചിത്രങ്ങൾ വരക്കുന്നതും ഹോബിയായിരുന്നു. എന്നാൽ, അതിപ്പോൾ പ്രതിഫലം കിട്ടുന്ന ജോലിയുമാണ്. റിയാദ് ഇമാം സഊദ് യൂനിവേഴ്സിറ്റിയിൽ മാനവവിഭവശേഷി വിഷയത്തിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായ സൽമാൻ ഒഴിവുദിവസങ്ങളിൽ ഉലയ തലാത്തീൻ റോഡിലെ ‘ദാനിയ’ എന്ന കമ്പനിയിൽ കോഫി ചിത്രകലയിലെ (ബരിസ്റ്റ) പരിശീലകനായും ജോലി ചെയ്യുന്നു. കൂടെ ജോലിചെയ്യുന്ന മലയാളികളിൽനിന്നാണ് ആദ്യമായി മലയാള ലിപി കാണാനിടയായത്.
അക്ഷരങ്ങളുടെ വടിവാണ് അതിൽ സൗന്ദര്യ വേലകളൊപ്പിക്കാൻ സൽമാനെ പ്രേരിപ്പിച്ചത്. കാലിഗ്രഫിക്ക് നല്ല സാധ്യതയുണ്ടെന്ന് മനസ്സിലായപ്പോൾ അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങി. ഏഴുമാസം മുമ്പായിരുന്നു അത്. കപ്പിൽ നിറയുന്ന കോഫിയുടെ ഉപരിതലത്തിൽ മനോഹരമായി ചിത്രങ്ങൾ വരക്കുന്ന സൽമാെൻറ കഴിവ് അടുത്തിടെ റിയാദിൽ നടന്ന ‘സൗദി ഹൊരിക’ എന്ന അന്താരാഷ്ട്ര ഭക്ഷ്യമേളയിൽ കാണികളെ ഏറെ ആകർഷിച്ചിരുന്നു. കാലിഗ്രഫിക്ക് വേണ്ട വിദേശ നിർമിത പേനകളും നിരവധിയുണ്ട് സൽമാെൻറ ശേഖരത്തിൽ. പേരുകളിൽ രൂപങ്ങൾ വരച്ചു സുഹൃത്തുക്കളെ അത്ഭുതപ്പെടുത്താറുണ്ട്. വളരെ പഴയതും പുതിയതുമായ അക്ഷരങ്ങളെ അതേപടി കാലിഗ്രഫിയിലൂടെ പുനരാവിഷ്കരിക്കുകയാണ് സൽമാെൻറ നിലവിലെ ലക്ഷ്യം. അതിനായി കാലിഗ്രഫി സംബന്ധിയായ പഴയകാല പുസ്തകങ്ങൾ പരതി കണ്ടെത്തുന്നതിൽ മുഴുകിയിരിക്കുകയാണ് ഇപ്പോൾ സൽ
മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.