റിയാദ്: സൗദി വിമാനത്താവളങ്ങളിൽ ആഭ്യന്തരയാത്രക്ക് നികുതി ചുമത്തി നിയമം നടപ്പിൽവന്നു. വിമാനത്താവളം ഒന്നിന് 10 റിയാലും അതിെൻറ മൂല്യവർധിത നികുതിയും േചർത്ത് നൽകണം. നിയമം ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നികുതി ഇൗടാക്കുന്നത്. ടിക്കറ്റെടുക്കുേമ്പാൾ തന്നെയാണ് ഇൗ നികുതിയും കൂടി നൽകേണ്ടത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാണ് നികുതി. രാജ്യാന്തര യാത്രക്കാർക്ക് ഇത് ബാധകമല്ല.
യാത്രക്കിടയില്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇൗ തുക കൂടും. യാത്രക്കിടയിൽ എത്ര വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നോ അത്രയും തുക നികുതിയായി നൽകണം. നേരത്തേ എടുത്ത ടിക്കറ്റുകള്‍ക്കും നികുതി ബാധകമാണ്. കൈക്കുഞ്ഞുങ്ങൾ, വിമാന ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ നവീകരണവും സുഗമമായ നടത്തിപ്പും ലക്ഷ്യമിട്ട് ഗതാഗത മന്ത്രാലയമാണ് വിമാനത്താവളങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.