Posted On
date_range Updated On
date_range നിലമ്പൂർ സ്വദേശിനി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു
റിയാദ്: വർഷങ്ങളായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ഹൃദയാഘാതം മൂലം നിര്യാതയായി. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിലാണ് മരിച്ചത്. 10 വർഷത്തിലധികമായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു.
പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളായ റംലത്ത് അവിവിവാഹിതയാണ്. ഹഫ്സത്ത്, സക്കീന, ഫാത്തിമ, മറിയുമ്മ എന്നിവർ സഹോദരിമാരാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്‍റെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.