?????????????? ???????? ???????? ?????????????? ?????? ?????? ???? ????????? ??????????????? ?????? ??????????

തീപിടിത്തത്തിൽ സാധനങ്ങൾ നഷ്​ടപ്പെട്ട തൊഴിലാളികൾക്ക് സഹായവുമായി നവയുഗം

അൽഖോബാർ: താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ ഉടുവസ്ത്രമൊഴികെ സർവതും നഷ്​ടമായ തൊഴിലാളികൾക്ക് നവയുഗം സാംസ്​കാരികവേദി തുഖ്​ബ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വസ്ത്രങ്ങളും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും വിതരണം ചെയ്തു. തുഖ്​ബയിലെ ഇനീഷ്യൽ എന്ന കമ്പനിയിലെ ലേബർ ക്യാമ്പിലാണ്​ രണ്ടാഴ്ച മുമ്പ്​ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ രണ്ട്​ തൊഴിലാളികൾ മരിക്കുകയും ഇരുന്നൂറോളം തൊഴിലാളികളുടെ ജോലിസമയത്ത്​ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒഴികെയുള്ള മറ്റെല്ലാം അഗ്​നിക്കിരയാകുകയും ചെയ്തിരുന്നു.

കമ്പനിയിൽ ജോലി ചെയ്തിരുന്ന നവയുഗം തുഖ്​ബ ലേഡീസ് യൂനിറ്റ് അംഗങ്ങൾ ഈ വിവരം അറിയിച്ചതിനെ തുടർന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച വസ്തുക്കൾ തൊഴിലാളികൾക്ക് എത്തിച്ചുകൊടുത്തു. ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്​ തൊഴിലാളികൾ. തുഖ്​ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്ര ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, മേഖല രക്ഷാധികാരി പ്രിജി കൊല്ലം, മേഖല പ്രസിഡൻറ്​ ഷാജി അടൂർ, മേഖല നേതാക്കളായ ലാലു ശക്തികുളങ്ങര, മഞ്ജു അശോക്, പ്രമോദ്, സന്തോഷ്, മുംതാസ്, ദാസൻ പുത്തൂർ, അഷ്​റഫ്, ഹിദായത്തുല്ല എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.