ജിദ്ദ: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിത നഴ്സുമാർക്ക് ജോലിക്ക് അപേക്ഷിക്കാൻ അവസരം. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (എം.ഒ.എച്ച്) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്സി, എം.എസ്സി, പിഎച്ച്.ഡി യോഗ്യതയുള്ള വനിത നഴ്സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂനിറ്റ്, ക്രിട്ടിക്കൽ കെയർ യൂനിറ്റ് (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), കാർഡിയാക് സർജറി, എമർജൻസി, ഓേങ്കാളജി വിഭാഗങ്ങളിലാണ് ഒഴിവ്.
സൗദി ആരോഗ്യമന്ത്രാലയത്തിെൻറ പട്ടിക പ്രകാരം 2019 ഡിസംബർ 23 മുതൽ 27 വരെ കൊച്ചിയിലും, ബംഗളൂരുവിലും അഭിമുഖം നടക്കും. താൽപര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി 2019 ഡിസംബർ 19. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.