ജിദ്ദ: വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമായി റിയാദിലെ കിങ് അബ്ദുല്ല മെഡിക്ക ൽ സിറ്റി ആശുപത്രിയിൽ കഴിയുന്ന ലിബിയൻ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തിക രമാണെന്ന് കെ.എസ്. റിലീഫ് സെൻറർ ജനറൽ സൂപർവൈസറും ശസ്ത്രക്രിയ സംഘം മേധാവിയുമായ ഡ ോ. അബ്ദുല്ല അൽറബീഅ. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ‘അഹ്മ്മദ്, മുഹമ്മദ്’ എന്നീ സയാമീസ് കുട്ടികളുടെ ശസ്ത്രകിക്രയ വിജയകരമായി നടന്നത്.
‘അഞ്ചുദിവസം പിന്നിട്ടു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരാണ്. പ്രത്യേകിച്ച് അഹ്മദ് എന്ന കുട്ടിയുടെ ബോധം തെളിഞ്ഞിട്ടുണ്ട്. കൃത്രിമ ശ്വാസ ഉപകരണങ്ങൾ നീക്കംചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കും. മുഹമ്മദിെൻറയും നില തൃപ്തികരമാണ്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കൃത്രിമ ശ്വാസ ഉപകരണങ്ങൾ നീക്കം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും’ ഡോ. റബീഅ പറഞ്ഞു.
കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. നിരന്തര നിരീക്ഷണവും തുടർ നടപടികളും എപ്പോഴും ആവശ്യമാണ്. കുട്ടികളുടെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘം മാതാപിതാക്കൾക്ക് എപ്പോഴും വ്യക്തമാക്കി കൊടുക്കുന്നുണ്ട്. ശസ്ത്രക്രിയ വിജയകരമായതിലും കുട്ടികൾക്ക് നൽകിവരുന്ന മുന്തിയ പരിഗണനയും ശ്രദ്ധയും മാതാപിതാക്കളിൽ മതിപ്പുളവാക്കിയിട്ടുണ്ടെന്നും ഡോ. റബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.