റിയാദ്: സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് 50 ശതമാനം അധിക നികുതി ഈടാക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. നേരത്തെ നടപ്പാക്കിയ 100 ശതമാനം നികുതിക്ക് പുറമെയാണിത്. ഡിസംബര്‍ മുതല്‍ പുതിയവില പ്രാബല്യത്തിലാകും. പുതിയ നിരക്ക് ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി നികുതി അതോറിറ്റിയാണ് അറിയിച്ചത്. മധുരമുള്ള ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവക്കാണ് വിലയേറുക.
അതായത് 10 റിയാലുള്ള ശീതളപാനീയത്തിന് ഡിസംബര്‍ മുതല്‍ 15 റിയാലാകും വില. മധുര ശീതള പാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് വില വര്‍ധിപ്പിക്കുന്നത്. നേരേത്ത പുകയില ഉല്പന്നങ്ങള്ക്കും 100 ശതമാനം നികുതി ചുമത്തിയിരുന്നു. റെഡി ടു ഡ്രിങ്ക്, കുഴമ്പ്, ജെല്‍ തുടങ്ങിയ രൂപത്തിലുള്ളതെല്ലാം വിലവര്ധനവിെൻറ പരിധിയില്‍പെടും. എനര്‍ജി ഡ്രിങ്കുകള്‍ക്ക് നേരേത്ത ചുമത്തിയ നിരക്കിന് പുറമെയാണ് വീണ്ടും വില വര്‍ധിപ്പിക്കുന്നത്. പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചതും തീരുമാനത്തില്‍ ഘടകമായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.