റിയാദ്: ആദ്യ ഇന്ത്യൻ മഹോത്സവത്തിലേക്ക് പ്രവേശന കൂപണുകൾ ഏറ്റവും അടുത്ത കേന്ദ്രങ്ങളിൽ നിന്ന് സ്വന്തമാക് കാൻ സൗകര്യം. ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സർക്കാറിെൻറ സഹകരണത്തോടെ നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക വാണിജ്യ മേള ‘അഹ്ലൻ കേരള’യുടെ ടിക്കറ്റ് കൗണ്ടറുകൾ റിയാദ് നഗരത്തിെൻറ വിവിധയിടങ്ങളിൽ ഒരുങ്ങി. ഷോപ്പിങ് മാളുകളിലും ഹൈപർമാർക്കറ്റുകളിലും ക്ലിനിക്കുകളിലും സജ്ജീകരിച്ച കിയോസ്കുകളിൽ നിന്ന് വെള്ളിയാഴ്ച മുതൽ ടിക്കറ്റുകൾ ലഭിക്കും. ഇനിയുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇൗ കൗണ്ടറുകളിൽ നിന്ന് വിവിധ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. മൂന്ന് കാറ്റഗറികളിലാണ് ടിക്കറ്റ് ലഭ്യം. ഏറ്റവും ഉയർന്ന വി.വി.െഎ.പി കാറ്റഗറിയാണ് ‘റെഡ് കാർപ്പെറ്റ്’. വി.െഎ.പി കാറ്റഗറി ‘പ്ലാറ്റിനം’, ജനറൽ കാറ്റഗറി ‘ഡയമണ്ട്’ എന്നിവയാണ് മറ്റ് വിഭാഗങ്ങൾ.
കൂടുതൽ വിവരങ്ങൾ നൽകാൻ അതാത് കേന്ദ്രങ്ങളോട് ചേർന്ന് കോഒാഡിനേറ്റർമാരും സജ്ജമാണ്. കുടുംബങ്ങൾക്കും കൂട്ടികൾക്കും യുവാക്കൾക്കും ആസ്വദിക്കാവുന്ന വിവിധ പരിപാടികളുടെ സംഗമവേദിയാണ് ‘അഹ്ലൻ കേരള’. കെ.എസ് ചിത്ര, ടൊവിനോ തോമസ്, മിഥുൻ, യുംന അജിൻ, അക്ബർ ഖാൻ, രാജലക്ഷ്മി, വർഷ രഞ്ജിത്, രാജ് കലേഷ്, അഫ്സൽ, നിഷാദ്, കലാഭവൻ സതീഷ്, മുഹമ്മദ് അഫ്സൽ, ഫലാഹ് അലി, ഹിഷാം അബ്ദുൽ വഹാബ്, ലക്ഷ്മി ജയൻ തുടങ്ങിയ വൻ താരനിരയും കേരള സർക്കാർ അയക്കുന്ന കളരിപ്പയറ്റ്, കഥകളി, തെയ്യം, മയിലാട്ടം, കൂടിയാട്ടം തുടങ്ങിയ കലാസംഘങ്ങളും വിനോദ വിരുന്നൊരുക്കും. മലയാളത്തിെൻറ വാനമ്പാടി കെ.എസ് ചിത്രയുടെ നാല് പതിറ്റാണ്ട് പിന്നിട്ട സംഗീത വഴികളിലൂടെയുള്ള സഞ്ചാരമായ ‘ചിത്രവർഷങ്ങൾ’, 2018, 19 വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ മികച്ച കലാകാരന്മാർ അണിനിരക്കുന്ന പ്രത്യേക കലാസന്ധ്യയായ ‘വൈറൽ സൂപർ സ്റ്റാഴ്സ്’ എന്നിവയാണ് മുഖ്യ ആകർഷകം. സൗദി അറേബ്യയുടെ വിനോദ സഞ്ചാരസാധ്യതകളിലേക്ക് ഇന്ത്യയിൽ നിന്നുള്ള വാതായനമായി മാറും ഇൗ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.