ജിദ്ദ: പുതിയ സൗദി വിദേശകാര്യ മന്ത്രിയായി അമീർ ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ ഫൈസലിനെയു ം ഗതാഗത മന്ത്രിയായി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസറിനെയും നിയമിച്ച് സൽമാൻ രാജാവിെ ൻറ ഉത്തരവ്. 10 മാസം മുമ്പ് നിയമിതനായ വിദേശകാര്യ മന്ത്രി ഇബ്രാഹിം അസ്സാഫിനെ മാറ്റിയാണ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചത്. 2018 ഡിസംബര്‍ 27ന് ആദില്‍ അല്‍ ജുബൈറിനെ കൂടാതെ ഇബ്രാഹിം അസ്സാഫിനെയും വിദേശകാര്യ മന്ത്രിയായി നിയമിച്ചതായിരുന്നു. പുതിയ വിദേശകാര്യ മന്ത്രിയായി നിയമിതനായ ഫൈസല്‍ ബിന്‍ ഫര്ഹാന് വിദേശകാര്യ മന്ത്രിയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി സ്ഥാനത്തുനിന്ന് നബില്‍ ബിന്‍ മുഹമ്മദ് അല്‍ അമൂദിയെ മാറ്റിയാണ് സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസറിനെ നിയമിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സിെൻറ ഡയറക്ടര്‍ ജനറലാണ് നാസര്‍ അല്‍ ജാസര്‍. സൗദിയിലെ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യല്‍ അതോറിറ്റി മേധാവിയായി സാലിഹ് മുഹമ്മദ് അല്‍ ഒതൈമിനേയും ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് അതോറിറ്റി മേധാവിയായി അബ്ദുല്ല ബിന്‍ ശറഫ് അല്‍ ഗാംദിയേയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.