ജിദ്ദ: തൊഴിലിടങ്ങളിൽ പെരുമാറ്റ അതിക്രമങ്ങൾ തടയുന്നതിനായുള്ള വ്യവസ്ഥകൾ അടു ത്ത ഞായറാഴ്ച മുതൽ നടപ്പിലാക്കുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ അറിയിച്ചു. സ്വകാര്യമേഖലയിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷമുണ്ടാകുന്നതിെൻറ ഭാഗമായാണ് മന്ത്രാലയം പുതിയ വ്യവസ്ഥകൾ നടപ്പിലാക്കുന്നതെന്ന് തൊഴിൽ കാര്യ വക്താവ് പറഞ്ഞു.
തൊഴിലിടങ്ങളിലെ വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകൾക്ക് കഴിഞ്ഞ മാസമാണ് തൊഴിൽ സാമൂഹി വികസന മന്ത്രി എൻജിനീയർ അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹി അംഗീകാരം നൽകിയത്. എന്തൊക്കെ കാര്യങ്ങൾ പെരുമാറ്റ അതിക്രമങ്ങളെന്ന് മന്ത്രാലയം വിശദമാക്കുകയും ചെയ്തിരുന്നു. ശിൽപശാലകൾ നടത്തിയും സ്വകാര്യ മേഖലയിലെ തൊഴിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞും ചർച്ച ചെയ്തുമാണ് പുതിയ വ്യവസ്ഥകൾ രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.