ദമ്മാം: വിദ്യാഭ്യാസ സമ്പ്രദായം കേവലം ഔപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ മാത്രമായി മാറ ുന്നതിനപ്പുറം കണക്കും സയൻസും മറ്റു ഭാഷാപഠനങ്ങൾക്കുമൊപ്പം മാനവികതയുടെ ഭാഷകൂട ി വിദ്യാർഥികളെ പഠിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്ന് മുൻ കേരളം വി ദ്യാഭ്യാസ മന്ത്രിയും പാർലമെൻറ് അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. ദമ്മാ ം സന്ദർശനത്തിെൻറ ഭാഗമായി അൽ മുന ഇൻറർനാഷനൽ സ്കൂളിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലംകൊണ്ട് പരിമിതമായ ഗൾഫ് സൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവാസി വിദ്യാർഥികൾക്ക് വ്യക്തിത്വ വികസനത്തിനുതകുന്ന രീതിയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ അൽ മുന സ്കൂൾ മാനേജ്മെൻറും അധ്യാപകരും സമൂഹത്തോടുള്ള ദൗത്യം നിറവേറ്റുന്നതിൽ വിജയിച്ചതായി അദ്ദേഹം പറഞ്ഞു.
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മാനവികതയെ ഉന്നത മൂല്യങ്ങൾ വിദ്യാർഥികളിൽ സന്നിവേശിപ്പിക്കുന്നതിനാവശ്യമായ ക്രിയാത്മകമായ പല പ്രോജക്ടുകളും ക്ലാസ് അസംബ്ലികളിലൂടെ നടത്തപ്പെടുന്നു എന്നറിഞ്ഞതിൽ അദ്ദേഹം ഏറെ സംതൃപ്തി രേഖപ്പെടുത്തി. സ്നേഹം, ദയ, വിനയം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വിദ്യാർഥികൾക്ക് പകർന്നു നൽകുന്നതാണ് യഥാർഥ വിദ്യാഭ്യാസം. ആ ധർമം അൽ മുനയിലെ അധ്യാപകർ നിർവഹിക്കുന്നതിൽ ഏറെ അഭിമാനിക്കുെന്നന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ എം.ഡി. ഡോക്ടർ ടി.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സി.കെ. സുബൈർ, സാജിദ് എന്നിവർ ആശംസകൾ നേർന്നു. സി.ബി.എസ്.ഇ ക്ലസ്റ്റർ സോണൽ മത്സരങ്ങളിൽ വിവിധ യിനങ്ങളിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ മുൻ മന്ത്രി വിതരണം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡയറക്ടർ പി.ബി. അബ്ദുൽ ലത്തീഫ് നന്ദി പറഞ്ഞു. പ്രഥമാധ്യാപകരായ ഫവാസ് ഹുദവി, വസുധ അഭയ് ഛിദ്രവാർ, പരീക്ഷ കൺട്രോളർ ശമീൽ മാസ്റ്റർ അശോകൻ , ശിഹാബ്, സ്റ്റാഫ് സെക്രട്ടറി നജ്മുദ്ദീൻ മാസ്റ്റർ, പ്രദീപ് കുമാർ, സിറാജ് എന്നിവർ നേതൃത്വം നൽകി.
സി. ഹാഷിം സ്മാരക അവാർഡ് ഇ.ടിക്ക് സമ്മാനിച്ചു
ജുബൈൽ: കെ.എം.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രഥമ സി. ഹാഷിം സ്മാരക ജീവകാരുണ്യ അവാർഡ് ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് ഈസ്റ്റേൺ പ്രോവിൻസ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ സമ്മാനിച്ചു. നിസ്വാർഥ സേവനരംഗത്ത് പതിറ്റാണ്ടുകളുടെ സൗമ്യ സാന്നിധ്യമായിരുന്ന എൻജി. ഹാഷിമിെൻറ പേരിലുള്ള അവാര്‍ഡ് ഉത്തരേന്ത്യയിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ നടത്തുന്ന ശ്രദ്ധേയമായ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളും തിരുവനന്തപുരം ആർ.സി.സി കേന്ദ്രീകരിച്ച് സി.എച്ച് സെൻറർ ചെയർമാൻ എന്നീനിലയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് 25,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ അര്‍ഹനാക്കിയത് എന്ന് കമ്മിറ്റി അറിയിച്ചു.
എം.പി. നവാസ്ഖനി, സി.കെ. സുബൈർ, സാജിദ് നടുവണ്ണൂർ, യു.എ. റഹീം , ആലിക്കുട്ടി ഒളവട്ടൂർ മാമു നിസാർ, അസീസ് വയനാട്, റഹ്മാൻ കാര്യാട്ട്, ഒ.പി. ഹബീബ്, മഹ്മൂദ് പുക്കാട്ട് , ഫൈസൽ കൊടുമ, എ.ആർ.സലാം, റാഷിദ് പുത്തൻപുരക്കൽ, അജി ശാഹുൽ, മാലിക്ക് കാക്കാഴം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.