ജുബൈൽ: എട്ടുമാസമായി ശമ്പളം ലഭിക്കാതെ ജീവിതം ദുരിതത്തിലായ തമിഴ്നാട് സ്വദേശിക്ക് ല േബർ കോടതി തുണയായി. ജുബൈലിലെ സ്ഥാപനത്തിൽ കാർപൻറർ ജോലി ചെയ്തുവരുകയായിരുന്ന തൃ ച്ചി സ്വർണക്കാട് സ്വദേശി പളനിവേലിനാണ് സാമൂഹികപ്രവർത്തകെൻറയും ലേബർ കോടതിയുടെയും ഇടപെടലിൽ മോചനം സാധ്യമായത്. സ്വദേശിയുടെ സ്ഥാപനത്തിൽ നാലുവർഷമായി ജോലി ചെയ്യുന്ന പളനിവേലിന് ഇതുവരെ നാട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല. എട്ടുമാസത്തെ ശമ്പളം കൂടി കുടിശ്ശിക ആയതോടെ പളനിവേൽ കഷ്ടത്തിലാവുകയായിരുന്നു. നാട്ടിൽ മക്കളുടെ പഠനവും വീട്ടുചെലവുമെല്ലാം സങ്കീർണമാവുകയും ചെയ്തു.
തുടർന്ന് പളനിവേൽ വി.എഫ്.എസ് ഓഫിസിലെ ജീവനക്കാരെ സമീപിച്ചു. അവർ സാമൂഹിക പ്രവർത്തകൻ അഹമ്മദ് യാസീനെ ബന്ധപ്പെടുത്തിക്കൊടുത്തു. തുടർന്നു ലേബർ കോടതിയിൽ പരാതി നൽകിയെങ്കിലും സ്പോൺസർ വന്നില്ല. സാമൂഹിക പ്രവർത്തകെൻറയും കോടതിയുടെയും നിരന്തരമായ ഇടപെടലിനൊടുവിൽ ഹാജരായ സ്പോൺസർ ഒത്തുതീർപ്പിന് തയാറാവുകയായിരുന്നു. എട്ടുമാസത്തെ കുടിശ്ശിക മുഴുവൻ നൽകുകയും എക്സിറ്റും ടിക്കറ്റും കൈമാറുകയും ചെയ്തു. പളനിവേൽ കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.