ജിദ്ദ: മലയാളി ജോലി ചെയ്യുന്ന കമ്പനിയുടെ വാഹനത്തിെൻറ നമ്പർ പ്ലേറ്റ് മോഷ്ടിച്ച് കവർച്ചസംഘം ഉപയോഗിച്ചത് പൊല്ലാപ്പായി. മോഷ്ടാക്കളെ തേടിയുള്ള പൊലീസിെൻറ അന് വേഷണമെത്തിയത് മലയാളിയുടെ അരികെ. നിരപരാധിത്വം തെളിയിക്കുന്നതു വരെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ തടവിൽ കഴിയേണ്ടിയും വന്നു മലയാളി ഡ്രൈവർക്ക്. മലപ്പുറം സ്വദേശി ജാഫറാണ് മോഷ്ടാക്കളുടെ കുബുദ്ധിയിൽ വെട്ടിലായത്. ജൂൺ 23നാണ് ജാഫർ ഉപയോഗിക്കുന്ന സെയിൽസ് വണ്ടിയുടെ നമ്പർ പ്ലേറ്റുകൾ മോഷണം പോയത്. ഇതു സംബന്ധിച്ച് അന്നുതന്നെ പൊലീസിൽ പരാതി നൽകി. തുടർന്ന് പുതിയ നമ്പർ പ്ലേറ്റ് അനുവദിച്ചു കിട്ടി. പ്രശ്നം പക്ഷേ, അവിടെ തീർന്നില്ല. മോഷണക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് ജാഫറിനെ തേടിയെത്തി.
ഫലസ്തീൻ സ്ട്രീറ്റിലെ രണ്ട് കടകൾ പൊളിച്ച് മോഷണം നടത്തിയതിെൻറ സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞുകാണുന്നത് ജാഫർ ഉപയോഗിക്കുന്ന വാനിെൻറ നമ്പർ. മോഷ്ടാക്കൾ ഉപയോഗിക്കുന്നത് ജാഫർ ഉപയോഗിക്കുന്നതിന് സമാനമായ വാൻ. നേരത്തെ പൊലീസിന് പരാതി നൽകിയതിെൻറ പകർപ്പും പുതിയ നമ്പർ പ്ലേറ്റ് അനുവദിച്ചുകിട്ടിയ കാര്യവും പൊലീസിനെ ധരിപ്പിച്ചെങ്കിലും നിയമക്കുരുക്കിൽനിന്ന് മോചിതനാവാനായില്ല. രണ്ടുദിവസം തടവിൽ കഴിഞ്ഞ്, ഇയാൾ ജോലി ചെയ്യുന്ന കമ്പനിയുടെ ഇടപെടലിനെ തുടർന്ന് ജാമ്യം കിട്ടി. അന്ന് നമ്പർ പ്ലേറ്റ് മോഷണം പോയപ്പോൾ പരാതി നൽകിയതിനാൽ രക്ഷപ്പെെട്ടന്ന് ജാഫർ പറഞ്ഞു. അതുമാത്രമല്ല, ജാഫർ ജോലി ചെയ്യുന്ന സ്ഥാപനവും ഖഫീലും യഥാസമയം ബന്ധപ്പെട്ടതുകൊണ്ടാണ് വേഗം നിയമക്കുരുക്കഴിഞ്ഞത്. അങ്ങനെയല്ലെങ്കിൽ തടവ് നീളുമായിരുന്നു. വാഹനത്തിെൻറ നമ്പർ മോഷണം പോയാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്ന് സംഭവം വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.