മദീന: ഹജ്ജ് കര്മങ്ങത്തിനായി മലയാളി ഹാജിമാരുടെ വരവ് തുടരുന്നു. 900ത്തോളം ഹാജിമാരാ ണ് തിങ്കളാഴ്ച മദീനയിൽ എത്തിയത്. മസ്ജിദുന്നബവിയും പ്രവാചകെൻറ ഖബറിടവും സന്ദര ്ശിക്കുന്ന ഹാജിമാർ മറ്റ് ചരിത്ര സ്ഥലങ്ങളിലേക്കും നീങ്ങിത്തുടങ്ങി.
ഇസ്ലാമിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച സ്ഥലമാണ് മദീന. അതുകൊണ്ടുതന്നെ ഹാജിമാർ ക്ക് ഇവിെട സന്ദർശിക്കൽ ആത്മഹർഷം നൽകുന്നതോടൊപ്പം ജീവിതാഭിലാഷത്തിെൻറ സാക്ഷാ ത്കാരം കൂടിയാണ്. ആദ്യദിനം ഞായറാഴ്ച 600 ഹാജിമാരാണ് കോഴിക്കോട് വിമാനത്താവളം വഴി വന്നത്. 900 പേര് തിങ്കളാഴ്ചയുമെത്തി. ഹാജിമാര്‍ക്കുള്ള മുഴുവൻസമയ സേവനത്തിന് ഇന്ത്യൻ ഹജ്ജ് മിഷെൻറ ഉദ്യോഗസ്ഥരും സജ്ജമാണ്. എട്ടുദിനത്തിനുശേഷം ഹാജിമാര്‍ കർമങ്ങൾക്കായി മക്കയിലേക്ക് നീങ്ങും.
ഓരോ ദിനവുമെത്തുന്ന ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണവുമായി സന്നദ്ധ സംഘടനകളുമുണ്ട്. കഠിനമായ ചൂട് തുടരുന്നുണ്ടെങ്കിലും പൊതുവേ തൃപ്തരാണ് ഹാജിമാർ. ചൂടിനെ പ്രതിരോധിക്കാൻ മാർഗനിർദേശവുമായി ഹജ്ജ് മിഷനും വളൻറിയർമാരും രംഗത്തുണ്ട്. 41 ഡിഗ്രി സെൽഷ്യസ് വരെയാണ് തിങ്കളാഴ്ച ചൂട് അനുഭവപ്പെട്ടത്. ഇത് വരും ദിവസങ്ങളിൽ 47 വരെ എത്തുമെന്ന് കാലാവസ്ഥ വിഭാഗത്തിെൻറ പ്രവചനമുണ്ട്.
മലയാളികളെത്തിയതോടെ കൂടുതൽ ആവേശത്തിലാണ് കേരളത്തിൽനിന്നുള്ള സന്നദ്ധ സംഘടനകൾ. കെ.എം.സി.സിക്ക് കീഴില്‍ 12 വിഭാഗങ്ങളായാണ് സേവനം. നൂറുകണക്കിന് വളൻറിയര്‍മാരാണ് ഇവര്‍ക്ക് കീഴില്‍ സേവനത്തിനുണ്ടാവുക. ആദ്യ ദിനങ്ങളിൽ കെ.എം.സി.സി പ്രവർത്തർ ഹാജിമാർക്ക് ഭക്ഷണം വിതരണം ചെയ്തു.
ഹജ്ജ് കാലം മുഴുവന്‍ സജീവമാണ് മലയാളി സന്നദ്ധ സംഘടനകൾ. വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഹജ്ജ് വെൽഫെയർ ഫോറം സജീവമാണ്. മദീനയില്‍ 12 വിഭാഗങ്ങളായി തിരിച്ച് ഷിഫ്റ്റടിസ്ഥാനത്തിലാണ് സേവനമെന്ന് കെ.എം.സി.സി നേതാവ് അബ്ദുല്‍ ഹഖ് തിരൂരങ്ങാടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.