അൽഅഹ്സ: ജോലിയും ശമ്പളവുമില്ലാതെ മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ ദുരിതത്തിൽ. അൽഅഹ്സയിലെ ഹൊഫൂഫിലാണ് ഇവർ രണ്ടു വർഷത്തിലേറെയായി പ്രശ്നത്തിൽ കഴിയുന്നത്. സ്പോണ്സര് സ്ഥാപനം അടച്ചതോടെയാണ് കിടപ്പാടം പോലുമില്ലാതെയും നാടണയാന്‍ കഴിയാതെയും ഇവര്‍ പ്രശ്നത്തിലായത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോര്‍ജ് തോമസും രണ്ടു തമിഴ്നാട് സ്വദേശികളും ഒരു യു.പി സ്വദേശിയുമാണ് രണ്ടു വര്‍ഷത്തിലേറെയായി താമസ രേഖപോലുമില്ലാതെ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം മാർച്ച് മാസത്തോടെയാണ് ശമ്പളം മുടങ്ങിയത്. തുടർന്ന് ഇവര്‍ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ നാട്ടിലേക്ക് കയറ്റിവിടാന്‍ വിധിയായെങ്കിലും സ്പോണ്സര് ഹാജരാകാത്തതിനാൽ തുടര്‍നടപടികൾ ഉണ്ടായില്ല. ഇതിനിടെ കേസ് നല്‍കിയതിനെ തുടര്‍ന്ന് താമസസ്ഥലത്തെ വെള്ളവും വൈദ്യുതിയും സ്പോണ്സര് വിച്ഛേദിച്ചു. എംബസിയെ ബന്ധപ്പെട്ടപ്പോൾ പുറത്ത് മറ്റു േജാലി അന്വേഷിക്കാനാണ് പറഞ്ഞത്. എന്നാൽ, പുറത്ത് ജോലി ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ അതിന് തുനിഞ്ഞില്ല. പ്രദേശത്തുള്ള നല്ല മനസ്സിെൻറ ഉടമകളായ ആളുകളുടെ സഹായത്തിലാണ് ഇവര്‍ ദിവസങ്ങൾ തള്ളിനീക്കുന്നത്. ദമ്മാമിലെ സാമൂഹിക പ്രവർത്തകർ ഇവരുടെ വിഷയത്തിലിടപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.