ജിദ്ദ: കാഴ്ചയില്ലാത്തവർക്ക് ഖുർആൻ പാരായണം ചെയ്യാൻ ഡിജിറ്റൽ ബോർഡ് ഒരുക്കി മിഷ ാൽ അൽ ഹറസാനി എന്ന സൗദി യുവാവിെൻറ കാരുണ്യച്ചുവട്. അന്ധർക്ക് ഉപയോഗിക്കാൻ പാകത്തി ൽ മൊബൈൽ ഫോൺ രൂപകൽപന ചെയ്ത് ശ്രദ്ധേയനായ മിഷാൽ പുണ്യകരമായ മറ്റൊരു കണ്ടുപിടിത്തത്തിെൻറ വഴിയിലാണ്.
ബ്രെയിൽ ലിപിയിൽ തയാറാക്കിയ മുസ്ഹഫിെൻറ ഭാരക്കൂടുതൽ അന്ധരായവർക്ക് അസൗകര്യമാവുന്നുവെന്ന് മനസ്സിലാക്കിയാണ് ഡിജിറ്റൽ ബ്രെയിലി ഖുർആൻ എന്ന ആശയം സാക്ഷാത്കരിക്കാനൊരുങ്ങിയതെന്ന് മിഷാൽ പറയുന്നു. ഒരു ഇലക്ട്രോണിക് ബോർഡിൽ 28 കാരക്ടറുകൾ സജ്ജമാക്കിയാണ് ഡിജിറ്റൽ മുസ്ഹഫ് ഒരുക്കുന്നത്. ഒാരോ കാരക്ടറിലും ആറ് ബ്രെയിൽ ലിപികളാണ്. എളുപ്പത്തിൽ ഖുർആൻ ആയത്തുകളിലേക്കും അധ്യായങ്ങളിലേക്കും വിരലോടിച്ച് വായിക്കാമെന്നതാണ് ഇതിെൻറ പ്രത്യേകത. ഇത് സജ്ജമാക്കാൻ അന്ധരായവരുടെ സഹായംകൂടി ഉപയോഗപ്പെടുത്തുന്നു. ജോലികൾ ഉടൻ പൂർത്തിയാവുമെന്ന് മിഷാൽ പറഞ്ഞു.
13ാം വയസ്സിൽ തന്നെ നിരവധി കണ്ടുപിടുത്തങ്ങളിലൂടെ സൗദിയിൽ വാർത്തകളിലിടം നേടിയ മിഷാൽ തെൻറ 30ാം വയസ്സിലാണ് ഡിജിറ്റൽ ഖുർആൻ രൂപകൽപന തുടങ്ങിയത്. മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് സമുച്ചയം സന്ദർശിച്ചപ്പോഴാണ് ആശയം ഉദിച്ചത്. നിലവിൽ ബ്രെയിൽ ലിപിയിലുള്ള ഖുർആൻ ആറ് വാള്യങ്ങളുള്ളതാണ്. ഇത് കൈകാര്യം ചെയ്യാൻ കാഴ്ചയില്ലാത്തവർക്ക് അനുഭവപ്പെടുന്ന പ്രയാസം ലഘൂകരിക്കാൻ തെൻറ കണ്ടുപിടിത്തം സഹായിക്കുമെന്ന് മിഷാൽ പറയുന്നു. കിങ് അബ്ദുൽ അസീസ് സർവകലാശാല ഉപദേഷ്ടാവ് കൂടിയാണ് മിഷാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.