ജിദ്ദ: അൽഹറമൈൻ റെയിൽവേക്ക് കീഴിൽ ‘ഡബിൾ ട്രെയിൻ‘ സർവിസ് സംവിധാനം (ഒരേ സമയം രണ്ട ് ട്രെയിനുകളുടെ സർവിസ്) ഇന്ന് മുതൽ ആരംഭിക്കും.
ഇതോടെ ദിവസേന പത്തു സർവിസുകളുണ്ടാകും. സർവിസ് കൂട്ടണമെന്ന ആവശ്യം കണക്കിലെടുത്താണ് ഒരേസമയം രണ്ട് ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നത്. ജൂണിലെ ഷെഡ്യൂൾ നിർണയിച്ചിട്ടുണ്ട്.
ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സർവിസുണ്ടാകും. ആദ്യ സർവിസ് മക്കയിൽനിന്ന് എട്ടു മണിക്ക് ആരംഭിക്കും. ദിവസം അഞ്ച് സർവിസുകളാണ് മക്കയിൽനിന്ന് മദീനയിലേക്കുണ്ടാകുക. അതേസമയം, തന്നെ മദീനയിൽനിന്ന് മക്കയിലേക്ക് ദിവസം അഞ്ച് സർവിസുണ്ടാകും. റമദാനിൽ മക്കക്കും മദീനക്കുമിടയിൽ 1,16,000 യാത്രക്കാർ ട്രെയിനിൽ സഞ്ചരിച്ചതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.