നജ്​റാൻ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ഡ്രോൺ

ജിദ്ദ: നജ്​റാൻ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ഡ്രോൺ ആക്രമണശ്രമം. സ്​ഫോടക വസ്​തു നിറച്ച ഡ്രോൺ സൗദ ി പ്രതിരോധ സംവിധാനം തകർത്തതായി സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽ മാലികി അറിയിച്ചു. വ്യാഴാഴ്​ച ഉച്ചക്കാണ്​ സംഭവം. ഇൗയാഴ്​ച രണ്ടാം തവണയാണ്​ സ്​ഫോടക വസ്​തു നിറച്ച ഡ്രോൺ നജ്​റാൻ വിമാനത്താവളത്തിന്​ നേരെ വരുന്നത്​. ജനവാസകേന്ദ്രം ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണം തുടരുകയാണെന്ന്​ സഖ്യസേന വക്​താവ്​ പറഞ്ഞു.

ശക്​തമായി തിരിച്ചടിക്കു​െമന്നും അദ്ദേഹം വ്യക്​തമാക്കി.സംഭവത്തെ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസ്​ അപലപിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്നും യമനിലെ കക്ഷികൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്​ച പുലർച്ചെ ഹൂതികൾ നജ്​റാൻ വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ അയച്ചിരുന്നു. അതിന്​ തലേ ദിവസം മക്കയും ജിദ്ദയും ലക്ഷ്യമാക്കി ബാലിസ്​റ്റിക്​ മി​െസെൽ ആക്രമണവും നടന്നിരുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.