സാമ്പത്തിക പരിഷ്‌കാരം: മൂല്യവർധിത നികുതി ഉയര്‍ത്തണമെന്ന് നിർദേശം

ജിദ്ദ: പൊതുചെലവുകള്‍ വർധിക്കുന്നത് സൗദിയുടെ ബജറ്റ് കമ്മിയെ ഏഴ്​ ശതമാനമായി ഉയര്‍ത്തുമെന്ന് അന്താരാഷ്​ട്ര നാ ണയ നിധി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ബജറ്റ് കമ്മിയോടടുക്കുമെന്നായിരുന്നു സൗദി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇ ത് ഫലം കാണണമെങ്കില്‍ മൂല്യ വർധിത നികുതി ഉയര്‍ത്തണമെന്നും, പൊതു ചെലവുകള്‍ കുറക്കണമെന്നും അന്താരാഷ്​ട്ര നാണയ ന ിധി നിർദേശിച്ചു. കഴിഞ്ഞ വര്‍ഷം സൗദിയുടെ ധനക്കമ്മി 5.9 ശതമാനമായിരുന്നു.
ഈ വര്‍ഷത്തെ ബജറ്റ്കമ്മി 4.2 ശതമാനമായി കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പൊതു ചെലവുകള്‍ വർധിക്കുന്നത് സൗദിയുടെ ബജറ്റ് കമ്മിയെ ഏഴ്​ ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് ഐ.എം.എഫ് നിരീക്ഷിക്കുന്നു. ഐ.എം.എഫ് ഉദ്യോഗസ്ഥന്‍ സൗദി സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം സൗദിയുടെ എണ്ണ ഉല്‍പാദനം പ്രതിദിനം 10.2 മില്യണ്‍ ബാരല്‍ ആയിരിക്കും. എണ്ണ വില ബാരലിന് ശരാശരി 65.5 ഡോളറാകുമെന്നും ഐ.എം.എഫ് പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ സൗദി 27.8 ബില്യണ്‍ റിയാല്‍ മിച്ച ബജറ്റ് രേഖപ്പെടുത്തിയിരുന്നു.

2014 ല്‍ എണ്ണ വിലയിലുണ്ടായ ഇടിവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മിച്ചബജറ്റായിരുന്നു അത്. രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വർധിത നികുതി വിജയകരമായിരുന്നുവെങ്കിലും അഞ്ച്​ ശതമാനം എന്നത് ആഗോള നിലവാരത്തില്‍ നിന്ന് കുറവാണ്. അതിനാല്‍ അത് വർധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വേതനം കുറക്കുക, മൂലധന ചെലവുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് ഗുണകരമാകുമെന്നും ഐ.എം.എഫ് അഭിപ്രായപ്പെടുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.