മക്ക: മസ്ജിദുൽ ഹറാമിന് വടക്ക് മുറ്റം വികസന കെട്ടിടത്തിനുള്ളിൽ ഇൗ വർഷം ഇഅ്തികാഫിന് വിലക്കേർപ്പെടുത്താൻ മസ്ജിദുൽ ഹറാം കാര്യാലയം തീരുമാനിച്ചു. പകരം ഇഅ്തികാഫിനെത്തുന്നവരെ കിങ് ഫഹദ് ഹറം വികസന കെട്ടിടത്തിെൻറ മുകളിലേക്ക് തിരിച്ചു വിടും. ഇവിടെ വേണ്ട സൗകര്യങ്ങൾ നേരത്തെ ഏർപ്പെടുത്തിയിട്ടുണ്ട്.
വടക്ക് മുറ്റം വികസന കെട്ടിടത്തിലെ മുഴുവൻ ഭാഗങ്ങളും നമസ്കരിക്കാനെത്തുന്നവർക്കായി ഒരുക്കാനാണ് പദ്ധതി. ഹറം വടക്ക് മുറ്റങ്ങളിലെ പുതിയ കെട്ടിടം പൂർണ സജ്ജമാണെന്ന് സൂപർവൈസർ സ്വാലിഹ് സഹ്റാനി പറഞ്ഞു. സ്ഥലത്ത് 85000 മീറ്റർ കാർപ്പറ്റ് വിരിച്ചിട്ടുണ്ട്. 2500 സംസം ബാരലുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജോലികൾക്ക് 300 ഒാളം പേരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.