????? ????

സതീഷ് ബാബുവി​െൻറ നോമ്പിന്​ പതിറ്റാണ്ടിൻെറ നിറവ്​

ജിദ്ദ: ശറഫിയ്യയിലെ സ്വകാര്യ സർവീസ് സ്ഥാപനത്തിൽ ജോലിക്കാരനായ മലപ്പുറം മേൽമുറി സ്വദേശി സതീഷ് ബാബു 10 വർഷത്തോളമാ യി മുടങ്ങാതെ എല്ലാ റമദാനിലും നോമ്പനുഷ്ഠിക്കുന്നു. കൂടെ താമസിക്കുന്ന സിദ്ദീഖ് തുറക്കൽ, അൻവർ പാണ്ടിക്കാട്, കുഞ്ഞുട്ടി ജൂബിലി, കുഞ്ഞി ബാവ തുറക്കൽ, അബ്്ദുൽ നാസർ പുലാമന്തോൾ ഇവരൊടപ്പമാണ് ദിവസവും അത്താഴം കഴിക്കുന്നതും നോമ്പ് തുറക്കുന്നതും.

ഇദ്ദേഹം പതിനേഴ് വർഷമായി ജിദ്ദയിൽ. നല്ല ഒരു ചാചകക്കാരൻ കൂടിയാണ്. നോമ്പ് നോൽക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്നതായാണ്​ അനുഭവമെന്ന്​ സതീഷ്​ ബാബു പറഞ്ഞു. സുഹൃത്തുക്കളെല്ലാം നോമ്പ് നോൽക്കുന്നത് കണ്ട് ഒരു ദിവസം നോറ്റുതുടങ്ങി. അത് പിന്നീട് എല്ലാ വർഷത്തിലും തുടരുകയായിരുന്നു.

ഈ വർഷങ്ങളിലെല്ലാം കഴിവി​​െൻറ പരമാവധി എല്ലാ നോമ്പുകളും നോൽക്കാൻ കഴിഞ്ഞിട്ടുമുണ്ട്​്. പെരുന്നാൾ ആഘോഷിക്കാനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് സതീഷ് ബാബു. ഭാര്യയും, മുന്ന് മക്കളുമുണ്ട്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.