അഞ്ച് മാസം മുമ്പ് വെടിയേറ്റ് മരിച്ച ബീഹാർ സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തും

ജീസാൻ: സാംതയിൽ വെടിയേറ്റ് മരിച്ച ബീഹാർ സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്​ച നാട്ടിൽ എത്തും. ജീസാനിൽ നിന്ന്​ 80 കി ലോമീറ്റർ അകലെ യമൻ അതിർത്തി പ്രദേശമായ സാംതയിലെ അതിരൂർ ഗ്രാമത്തിൽ അഞ്ച് മാസം മുമ്പ് സൗദി പൗര​​െൻറ വെടിയേറ്റ് മ രിച്ച ബീഹാർ സ്വദേശിയുടെ മൃതദേഹം സങ്കീർണമായ നിയമ നടപടികൾക്കൊടുവിലാണ് നാട്ടിലെത്തുന്നത്. ഞായറാഴ്ച രാത്രി ഒമ്പ തു മണിക്കുള്ള സൗദി എയർലൈൻസിൽ ജീസാനിൽ നിന്നുള്ള വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക.

രാവിലെ പാട്നയിൽ എത്തിച്ചു സംസ്കരിക്കും. ബീഹാറിലെ ബെതിയ ജില്ലയിലെ ബാനി ചാപ്പർ സ്വദേശി ഇൻതിസാർ സലാഹുദീൻ മിയാൻ (28) ജിസാനിലെ സാംതയിൽ നഗരസഭയുടെ ശുചീകരണ ജോലിക്കിടെ സൗദി പൗര​​െൻറ വെടിയേറ്റ് സംഭവ സ്ഥലത്ത് മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും കൊല്ലപ്പെട്ടു. അൽഫഹാദ് ശുചീകരണ കമ്പനിയിലെ രണ്ട് വർഷത്തെ തൊഴിൽ കരാർ കാലാവധി കഴിഞ്ഞ് കമ്പനി ലീവ് നൽകാത്തതിനെ തുടർന്ന് ഒരു വർഷം കൂടി പൂർത്തിയാക്കി അടുത്ത മാസം നാട്ടിൽ പോവാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ദാരുണ അന്ത്യം.

ഭാര്യയും നാലു മക്കളുമുണ്ട്​. ഇതേ കമ്പനിൽ ജോലി ചെയ്യുന്ന സഹോദരൻ ഖുർഷിദ് ആലം മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. സൗദി പൗരൻ പ്രതിയായ കൂട്ടക്കൊല കേസിലെ സങ്കീർണമായ നടപടിക്രമങ്ങൾ അനന്തമായി നീണ്ട സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകനും കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശംസു പൂക്കോട്ടൂരി​​െൻറ ഇടപെടലുകളാണ് അവസാനഘട്ടത്തിൽ തുണയായത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.