യാമ്പു: ഏറെ പുതുമകൾ നിറഞ്ഞതാവും ഇത്തവണത്തെ യാമ്പു പുഷ്‌പോത്സവമെന്ന് സംഘാടക സമിതി അധ്യക്ഷനും റോയൽ കമീഷൻ ഇറിഗ േഷൻ ആൻറ് ലാൻഡ് സ്കേപ്പിങ് ഡയറക്ടറുമായ എൻജി. സാലിഹ് അൽ സഹ്‌റാനി. സംഘാടനത്തിനിടയിൽ ‘ഗൾഫ് മാധ്യമ’ ത്തിന് അനുവദിച് ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ട്രോബെറി ഗാർഡൻ’ ആയിരിക്കും ഈ വർഷത്തെ മേളയിലെ മുഖ്യആകർഷണം. എല ്ലാ വിഭാഗത്തിലും പെട്ട സന്ദർശകർക്ക് ഉല്ലസിക്കുവാനും കൃഷിയിലും മറ്റു പരിസ്ഥിതി വിഷയങ്ങളിലും അവബോധം നൽകുവാനുമുള്ള വിവിധ കോർണറുകൾ പ്രത്യേകം ഒരുക്കിയിട്ടുണ്ടെന്ന് സഹ്‌റാനി പറഞ്ഞു. കഴിഞ്ഞ വർഷത്തെ മേളയിൽ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരായിരുന്നു സന്ദർശകർ.
രണ്ട് ദശലക്ഷം പേർ കഴിഞ്ഞ വർഷം മേള സന്ദർശിച്ചതായി അദ്ദേഹം പറഞ്ഞു. ഈ വർഷം കൂടുതൽ പേരെ പ്രതീക്ഷിക്കുന്നു. പ്രദർശനങ്ങളോടൊപ്പം കലാ സാംസ്കാരിക വിനോദ പരിപാടികളും നഗരിയിൽ അരങ്ങേറും. പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം സമൂഹത്തിന് ബോധ്യപ്പെടുത്താനുതകുന്ന വിവിധ പ്രദർശനങ്ങളും മേളയോടനുബന്ധിച്ച് നടക്കും. ചെടികളുടെയും പൂക്കളുടെയും സൗന്ദര്യബോധം സമൂഹത്തിന് പകുത്തു നൽകാനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാനുമാണ് ‘റോയൽ കമീഷൻ’ മേള സംഘടിപ്പിച്ചുവരുന്നത്. ഫെബ്രുവരി 28 ന് മേള ആരംഭിക്കും. പതിമൂന്നാത് പുഷ്പമേളക്ക് റോയൽ കമീഷനിലെ യാമ്പു ജിദ്ദ ഹൈവേ റോഡിനോട് ചേർന്ന അൽ മുനാസബാത്ത് ഉദ്യാനത്തില്‍ വർണാഭമായ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.
ഫെബ്രുവരി 28 ന് വൈകുന്നേരം നടക്കുന്ന ഔപചാരിക ഉദ്‌ഘാടനത്തോടെ തുടക്കം കുറിക്കുന്ന ഉൽസവം മാർച്ച് 30 വരെ തുടരും. ഉദ്ഘാടനത്തിന് ശേഷം വൈകുന്നേരം നാല് മണി മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്. ദൃശ്യവിസ്മയം പകരുന്ന പൂക്കളുടെ കലവറ തന്നെയാണ് ഈ വർഷവും മേളയിലെ ആകർഷണം. നിറക്കൂട്ടുകൾക്കൊപ്പം പൂക്കളുടെ വിന്യാസത്തിലെ നൂതനാശയങ്ങളും എളുപ്പവഴികളും പങ്കുവെക്കുന്ന സ്റ്റാളുകളും ദൃശ്യമാതൃകകളും നഗരിയിൽ സംവിധാനിക്കുന്നുണ്ട്. ഇതിനകം പ്രസിദ്ധമായ യാമ്പു പുഷ്പമേളയിലെ പൂപരവതാനി ലോകത്തിലെ ഏറ്റവും വലുതാണ്. രണ്ട് തവണ ഗിന്നസ് റെേക്കാർഡിൽ ഇത് ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മേളയിൽ ‘പക്ഷി പാർക്കും ചിത്ര ശലഭ ഉദ്യാനം’ ഒരുക്കിയത് ശ്രദ്ധേയമായിരുന്നു. ഈ വർഷവും അത് ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.