????

ഉംറ കഴിഞ്ഞ്​ നാട്ടിലേക്ക്​ പുറപ്പെട്ട തീർഥാടക മരിച്ചു

ജിദ്ദ: ഉംറ കഴിഞ്ഞ്​ നാട്ടിലേക്ക് പുറപ്പെട്ട മലയാളി തീർഥാടക ബസിൽ കുഴഞ്ഞു വീണുമരിച്ചു. മദീന സന്ദർശനം പൂർത്തിയാക ്കി ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ്​ മരണം. കോഴിക്കോട് പുന്നോളി മണ്ണിൽ പരേതനായ ചോലക്കൽ അബൂബക്കറി​െൻറ ഭാര്യ ഖദീജയാണ്​ (70) മരിച്ചത്​. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മകൾ സുബൈദയും കൂടെ ഉണ്ടായിരുന്നു. മറ്റു മക്കൾ: സഫിയ, മുഹമ്മദ് സജു, നദീറ, ലൈല. മരുമക്കൾ: ബഷീർ, ബാവ, ഷാനിബ, പരേതനായ ഖാദർ. മക്കയിൽ ഖബറടക്കാൻ നടപടികൾ പരോഗമിക്കുകയാണ്​.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.