ഇന്ത്യ-സൗദി സുപ്രീം കോ ഓർഡിനേഷൻ

റിയാദ്​: ഇന്ത്യ-സൗദി സുപ്രീം കോ^ഓർഡിനേഷൻ കൗൺസിൽ രൂപവത്​കരിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. സൽമാൻ രാജാവി​​​െൻറ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ ചൊവ്വാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യ, സൗദി സഹകരണം വിശാലമാക്കുന്ന തീരുമാനത്തിന് അംഗീകാരം നൽകിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ കൗൺസിൽ രൂപവത്​കരണ കരാറിൽ ഒപ്പുവെക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 19, 20 തീയതികളിൽ നടക്കുന്ന കിരീടാവകാശിയുടെ ഇന്ത്യ സന്ദർശന വേളയിൽ കരാർ ഒപ്പുവെക്കൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഇരു രാജ്യങ്ങൾക്കുമിടയിൽ രൂപവത്​കരിച്ച ഇന്ത്യ, സൗദി സഹകരണ കൗൺസിലി​​​െൻറ അധ്യക്ഷൻ കൂടിയാണ് കിരീടാവകാശി. കൂടാതെ, കോ^ഓർഡിനേഷൻ കൗൺസിലി​​​െൻറ ഓർഗനൈ​േസഷൻ സ്​​ട്രക്​ചർ രൂപപ്പെടുത്തുന്നതിനും മന്ത്രിസഭ കിരീടാവകാശിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, സൗദി ദീർഘകാല സൗഹൃദ ചരിത്രത്തിലേക്ക് കൂടുതൽ വ്യാപ്‌തി നൽകുന്നതായിരിക്കും സുപ്രീം കോ^ഓർഡിനേഷൻ കൗൺസിൽ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.