തൊഴിലാളികൾ സഞ്ചരിച്ച വാൻ മറിഞ്ഞ്​ നാല്​ പേർ മരിച്ചു

അൽബാഹ: തൊഴിലാളികൾ സഞ്ചരിച്ച വാൻ മറിഞ്ഞ്​ നാല്​ പേർ മരിച്ചു. ഒമ്പത്​ പേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്​ച രാവിലെ വാദി ഫയ്​ഖിലാണ്​ സംഭവം. പരിക്കേറ്റവരിൽ മൂന്ന്​ പേർ സ്​ത്രീകളാണ്​. ചിലരുടെ പരിക്ക്​ ഗുരുതരമാണെന്ന്​ അൽബാഹ റെഡ്​ക്രസൻറ്​ വക്​താവ്​ ഇമാദ്​ അൽസഹ്​റാനി പറഞ്ഞു. 13 പേരാണ്​ അപകടത്തിൽപെട്ടത്​. നാല്​ പേർ മരിച്ചു. പരിക്കേറ്റവരെല്ലാം ഏഷ്യക്കാരാണ്​. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കിങ്​ ഫഹദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വക്​താവ്​ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.