കർമരത്ന പുരസ്​കാരം എൻ. ഗോപാലകൃഷ്ണന്

അൽഖോബാർ: ആതുര സേവന രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യൻ കൾച്ചറൽ സ​​െൻറർ ഏർപ്പെടുത്തിയ കർമരത്ന പുരസ്​കാരം പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ എൻ. ഗോപാലകൃഷ്ണന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്​കാരം. ഇൗ മാസം അവസാന വാരത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ പുരസ്​കാരം സമ്മാനിക്കും. കോട്ടയം സ്വദേശിയായ എൻ. ഗോപാലകൃഷ്ണൻ കുടുംബസമേതം അൽഖോബാറിലാണ് താമസം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.