െലവി ഇളവിന് അപേക്ഷിക്കേണ്ടത് എങ്ങിനെ?

റിയാദ്: സൽമാൻ രാജാവ് പ്രഖ്യാപിച്ച ​െലവി ഇളവിന് അപേക്ഷിക്കേണ്ട രീതിയെ കുറിച്ച് തൊഴിൽ മന്ത്രാലയം വ്യക്തമാക്ക ി. സ്ഥാപന ഉടമ IBAN ഉൾപ്പെടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കമേഴ്​സ്യൽ രജിസ്‌ട്രേഷൻ നമ്പറും ഉൾപ്പെടെ തൊഴിൽ മന്ത്രാല യത്തിനാണ് അപേക്ഷ നൽകേണ്ടത്. സ്ഥാപന ഉടമ നൽകിയ വിവരങ്ങൾ മന്ത്രാലയം ഉറപ്പുവരുത്തിയ ശേഷം 2018 കാലാവധിയിലേക്ക് ലെവി ഇനത്തിൽ അടച്ച സംഖ്യ അക്കൗണ്ടിലേക്ക് തിരിച്ചു നൽകുകയാണ് ചെയ്യുക.

വ്യക്തികളുടെ കീഴിലുള്ള ചെറുകിട സ്ഥാപനങ്ങൾ ഉടമയുടെ തിരിച്ചറിയൽ കാർഡ്, IBAN ഉൾപ്പെടെ ബാങ്ക് അക്കൗണ്ട് എന്നിവ നൽകിയാൽ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) വിവരങ്ങൾ ഉറപ്പുവരുത്തി സംഖ്യ തിരിച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കും.സ്ഥാപനങ്ങളുടെ തൊഴിൽ മന്ത്രാലയ രജിസ്​റ്ററിൽ ​െലവി എന്നത് ഇളവ് പരിഗണിച്ച്​ ‘െലവി ഇനത്തിൽ ബാക്കിയുള്ളത്’ എന്നാക്കി മാറ്റുമെന്നും മന്ത്രാലയം വിശദീകരിച്ചു.

വിട്ടുവീഴ്ച ചെയ്യുന്ന സംഖ്യ ഒഴിവാക്കിയ ശേഷമാണ് ഈ ഇനത്തിൽ റെക്കോർഡിൽ സംഖ്യ കാണിക്കുക. സംഖ്യയിൽ വിയോജിപ്പുണ്ടെങ്കിൽ അത് രേഖപ്പെടുത്താനും ഓൺലൈൻ സംവിധാനമുണ്ടാവുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.