ദാനം വേണ്ട; ഭക്ഷണവും മരുന്നും കഴിക്കാതെ ജീവിച്ചത്​ 22 ദിവസം

ദമ്മാം: ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ, ചികിത്സിക്കാൻ സമ്മതിക്കാതെ വാശി പിടിച്ചിരുന്ന യു.പി സ്വദേശിയെ മലയാളി സ ാമൂഹ്യ പ്രവർത്തകരുടെ നിരന്തര ശ്രമത്തിനൊടുവിൽ നാട്ടിലെത്തിച്ചു. യു.പി റായ്​പൂർ സ്വദേശി ഫലഖ്​ (25) ആണ്​ ഒരു മാസത ്തോളം ജയിൽ അധികൃതരേയും, സാമൂഹ്യ പ്രവർത്തകരേയും വട്ടം കറക്കിയത്​. മൂന്ന്​ വർഷം​ മുമ്പ്​ സൗദിയിലെത്തിയ ഫലഖ്​ ഒ രു നിർമാണ കമ്പനിയിൽ രണ്ട്​ വർഷം ജോലി ചെയ്​തിരുന്നു. പിന്നീട്​ ജോലി നഷ്​ടപ്പെട്ടതോടെ ഒറ്റപ്പെട്ടുപോയ ഫലഖ് ​ ആരോടും സഹകരിക്കാതെ പ്രത്യേക അവസ്​ഥയിലേക്ക്​ മാറുകയായിരുന്നു. ദമ്മാമിൽ ഒരു കടയുടെ വരാന്തയിൽ അന്തിയുറങ്ങുന്ന ഫലക്കിനെ കുറിച്ച്​ ഒരു മാസം മുമ്പാണ്​ സാമൂഹ്യ പ്രവർത്തകൻ നാസ്​ വക്കത്തിന്​ വിവരം ലഭിച്ചത്​. അപ്പോഴേക്കും ഇയാൾ ഭക്ഷണം കഴിച്ചിട്ട്​ ദിവസങ്ങളായിരുന്നു.

രണ്ട്​ വർഷം ജോലി ചെയ്​തതിൽ നിന്ന്​ മിച്ചംപിടിച്ച പണം ബാങ്കിലിട്ട്​ അൽപാൽപം എടുത്താണ്​ കഴിഞ്ഞ ഒരു വർഷമായി ഫലഖ്​ ജീവിച്ചിരുന്നത്​. പണം തീർന്നതോടെ ഇയാൾ ഭക്ഷണം കഴിക്കാതായി. മറ്റുള്ളവർ സൗജന്യമായി നൽകുന്നതൊന്നും തനിക്ക്​ വേണ്ട എന്നതായിരുന്നു നിലപാട്​. ഇയാൾ ഹുറൂബാ​െണന്ന്​ കണ്ടതോടെ നാടുകടത്തൽ കേന്ദ്രത്തിൽ എത്തി​ച്ചെങ്കിലും അവിടെയും നിരാഹാരം തുടർന്നു. ഇതോടെ ജയിൽ അധികൃതർ ഇയാളെ സാമൂഹ്യ പ്രവർത്തകർക്ക്​ തിരിച്ചേൽപിച്ചു. നാസ്​ വക്കം ഇയാളെ സ്വന്തം താമസ സ്​ഥലത്തേക്ക്​ കൊണ്ടു വന്നെങ്കിലും അവിടെയുമയാൾ നിരാഹാരം തുടർന്നു. വഴിയിലെ ടാങ്കുകളിൽ നിന്ന്​ കുപ്പിയിൽ ശേഖരിക്കുന്ന വെള്ളം മാത്രമേ ഇയാൾ കുടിക്കുകയുള്ളു.

ഇതോടെ ഫലഖിനെ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും ചികിൽസ നടപടികൾക്കും സമ്മതിച്ചില്ല. ഇയാളെ എങ്ങനെയും നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി ചില ബന്ധുക്കൾ ടിക്കറ്റെടുത്ത് നൽകി. മറ്റുള്ളവർ കാശുമുടക്കിത്തരുന്ന ടിക്കറ്റിൽ താൻ യാത്ര ചെയ്യില്ലെന്നായി ഇയാൾ. ഏറെ നിർബന്ധിച്ചിട്ടും നിലപാടിൽ തുടർന്ന ഇയാളെ ബന്ധുക്കളും കൈയൊഴിഞ്ഞ്​ വീണ്ടും നാസി​​​​െൻറ മുറിയിലാക്കി. ഒരാഴ്​ചക്കു ശേഷം വീണ്ടും സമാനമായ ശ്രമം തുടർന്നുവെങ്കിലും പഴയ അനുഭവം കാരണം വിമാനക്കമ്പനി അധികൃതർ തന്നെ ഇയാളെ കൊണ്ടുപോകാൻ തടസ്സം പറഞ്ഞു. ഇതിനിടയിൽ ബന്ധുക്കൾ ചില ചികിൽസകൾ നൽകിയെങ്കിലും ഫലിച്ചില്ല. ഇത്രയും ദിവസം ഭക്ഷണം കഴിക്കാതിരുന്നിട്ടും ഇയാൾ ആരോഗ്യത്തോടെ ജീവിക്കുന്നതായിരുന്നു അൽഭുതം. ഫലഖിന ജിന്ന്​ ബാധിച്ചു​ എന്നായിരുന്നു ചില മൗലവിമാരുടെ അഭിപ്രായം.

തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്ന്​ നാലുപേരുടെ സഹായത്തോടെ ​ ഡ്രിപ്പും ഇഞ്ചക്​ഷനും നൽകുകയും ചെയ്​തു. നാലഞ്ച്​ മണിക്കൂർ ഉറക്കം കഴിഞ്ഞ്​ ഉണർന്ന ഫലക്​ താൻ നാട്ടിൽ പോകാൻ ഒരുക്കമാണന്ന്​ സമ്മതിക്കുകയായിരുന്നു. കാര്യമായ ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും സാമൂഹ്യ പ്രവർത്തകർ വാങ്ങിക്കൊടുത്ത ജ്യൂസും മറ്റും കുടിക്കാൻ ഇയാൾ തയാറായി. തുടർന്ന്​ തർഹീലിൽ നിന്ന്​ നാട്ടിലേക്ക്​ പോകുന്ന നാല്​ യു.പി സ്വദേശികളോടൊപ്പം കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ ഫലഖിനെ ഹൈദരാബാദിലേക്ക്​ കയറ്റിവിട്ടു. കുടുംബം അവിടെയെത്തി ഫലഖിനെ കൂട്ടിക്കൊണ്ട്​ പോയി. ഇത്തരമൊരു അനുഭവം ആദ്യമായാ​െണന്ന് സാമൂഹിക പ്രവർത്തകനായ നാസ്​ വക്കം പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാൻ സഹായിച്ചതിന്​ എംബസ്സിയും നാസിനെ അഭിന്ദിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.