തനിമ ഫൈസലിയ്യ സമ്മാനദാനവും പൊതുക്ലാസും

ജിദ്ദ: തനിമ ഫൈസലിയ്യ ഖുർആൻ സ്​റ്റഡി സ​​െൻററി​​​െൻറ ആഭിമുഖ്യത്തിൽ നടത്തിയ സൂറത്തുൽ കഹ്ഫ് പരീക്ഷയുടെ മത്സര വ ിജയികൾക്ക്​ സമ്മാനദാനവും ‘ഖുർആൻ വിശ്വാസിയുടെ നിത്യ ജീവിതത്തിൽ’എന്ന തലക്കെട്ടിൽ പൊതുക്ലാസും സംഘടിപ്പിച്ചു. മുനീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നിസാർ കരുവാരക്കുണ്ട് വിഷയം അവതരിപ്പിച്ചു. റഷീദ് കടവത്തൂർ, അബ്​ദുസുബ്ഹാൻ അബ്ബാസ് എന്നിവർ സംസാരിച്ചു. സൂറത്തുൽ കഹ്ഫ് പരീക്ഷയിൽ കെ. അബ്്ദുൽ മജീദ്, ടി.പി ഷമീർ ബാബു, മിസ്ഹബ് എന്നിവർ ഒന്നാം സ്ഥാനവും അലി അൻവർ, സുഹൈർ, ഷെരീഫ് കൊച്ചി എന്നിവർ രണ്ടാം സ്ഥാനവും നേടി. ഖുർആൻ സ്​റ്റഡി സ​​െൻറർ സോണൽ കോ ഒാർഡിനറ്റർ അബ്്ദുൽ റഷീദ് കടവത്തൂർ, തനിമ കൂടിയാലോചന സമിതി അംഗം എം.പി അഷ്‌റഫ്, ഏരിയ ഓർഗനൈസർ മുനീർ ഇബ്രാഹിം , നിസാർ കരുവാരക്കുണ്ട് എന്നിവർ സമ്മാന വിതരണം നടത്തി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.