ഫ്രറ്റേണിറ്റി ഫോറം ഇശൽ സന്ധ്യ

മദീന: ഫ്രറ്റേണിറ്റി ഫോറം ‘സൗഹൃദം ആഘോഷിക്കുക’ കാമ്പയി​​​െൻറ ഭാഗമായി മദീന ഏരിയ കമ്മിറ്റി അസീസിയയിൽ ഇശൽ സന്ധ ്യയും സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് അബ്്ദുൽ കബീർ മാസ്​റ്റർ താമരശ്ശേരി അധ്യക്ഷത വഹിച്ചു . വിവിധ സംഘടന നേതാക്കളായ അബ്്ദുൽഹഖ് തിരൂരങ്ങാടി, നിഷാദ് കൊല്ലം, ഗഫൂർ പട്ടാമ്പി, നസീർ കോഴിക്കോട്, റഷീദ് പേരാമ്പ്ര, കബീർ വല്ലപ്പുഴ, സജി ലബ്ബ, ബാസിൽ, ജാഫർ പടിക്കൽ, ഹമീദ് പെരിമ്പലം, ജലീൽ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു. ഇശൽ സന്ധ്യയിൽ ഗായകൻ ആബിദ് വഴിക്കടവ് വിശിഷ്​ടാതിഥിയായിരുന്നു.

മദീനയിലെ ഗായകരായ അജ്മൽ മൂഴിക്കൽ, നൗഷാദ് (ബാവ ), സുധീർ കൊല്ലം, അനസ് എടക്കര, മുനീർ കണ്ണൂർ, ഹംസ മഞ്ചേശ്വരം, മുസ്തഫ മഞ്ചേശ്വരം, കാദർ ചെലവൂർ, ബാബു കിഴിശേരി, ഹുസൈൻ ചോലക്കുഴി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡൻറ് സാദിഖ്​ ചെരക്കാപറമ്പ് മുഖ്യപ്രഭാഷണം നടത്തി. നാട്ടിലേക്ക് തിരിക്കുന്ന ഹജ്ജ് വെൽഫെയർ ഫോറം പ്രവർത്തകരായ ശരീഫ് മുഹമ്മദ് ഖാൻ തെലുങ്കാന (ഫ്രറ്റേണിറ്റി ഫോറം), ഷാജഹാൻ തിരുവമ്പാടി നവോദയ, അബ്​ദുൽഹമീദ് ചൊക്ലി ഒ.ഐ.സി.സി എന്നിവരേയും 1000 ൽ പരം ഗാനങ്ങൾ രചിച്ച പി.ടി അബ്​ദുറഹ്​മാൻ അരീക്കോട് എന്നിവരെയും ആദരിച്ചു. കെ.പി മുഹമ്മദ് വെളിമുക്ക് സ്വാഗതവും അഷ്റഫ് ചൊക്ലി നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.