ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി കായികോത്സവത്തിൽ 19 പോയിൻറ് വീതം നേടി വള്ളിക്കുന്ന് , വണ്ടൂർ മണ്ഡലങ്ങൾ ഓവർ ആൾ ച ാമ്പ്യന്മാരായി. 18 പോയിൻറ് നേടി മങ്കട മണ്ഡലം രണ്ടാം സ്ഥാനവും, 15 പോയിേൻറാടെ വേങ്ങര മണ്ഡലം മൂന്നാം സ്ഥാനവും നേടി. ഖാലിദ് ബിൻ വലീദ് റോഡിന് സമീപം ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന കായികോത്സവത്തിലെ മാർച്ച് പാസ്റ്റിൽ ജില്ല കെ.എം.സി.സി പ്രസിഡൻറ് പി.എം.എ ഗഫൂർ സല്യൂട്ട് സ്വീകരിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച് മങ്കട മണ്ഡലം ഒന്നാം സ്ഥാനവും, നിലമ്പൂർ മണ്ഡലം രണ്ടാം സ്ഥാനവും, മഞ്ചേരി മണ്ഡലം മൂന്നാം സ്ഥാനവും നേടി. ജില്ല പ്രസിഡൻറ് പി.എം.എ ഗഫൂറിെൻറ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ല കെ.എം.സി.സി സ്ഥാപക പ്രസിഡൻറ് എം.എം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഹയർ ബോർഡ് മെമ്പർ ഡാനിഷ് അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കർ അരിമ്പ്ര, അബ്്ദുറഹ്മാൻ, സാദിഖ് പാണ്ടിക്കാട്, റിഷാൽ തുടങ്ങിയവർ സംസാരിച്ചു.
ജന. സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും കെ.ടി ജുനൈസ് നന്ദിയും പറഞ്ഞു. സമ്മാനദാന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഓവർ ആൾ ചാമ്പ്യന്മാർക്ക് ട്രോഫി നൽകി. വിവിധയിനങ്ങളിലെ ജേതാക്കൾക്ക്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, റസാഖ് മാസ്റ്റർ, ലത്തീഫ് മുസ്ലിയാരങ്ങാടി, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, എ.കെ ബാവ, ഇസ്‌ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ എന്നിവരും, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മജീദ് പുകയൂർ, ജില്ല കമ്മിറ്റി ഭാരവാഹികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്പോർട്സ് സമിതി കൺവീനർ അബു കട്ടുപ്പാറ നന്ദി പറഞ്ഞു. നഹ്ദി ബാബു, വി.പി ഉനൈസ്,സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, അബ്ബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, അബ്്ദുൽ ഗഫൂർ മങ്കട, വി.വി അഷ്‌റഫ്, അബു കട്ടുപ്പാറ, വിവിധ സബ് വിങ്ങ് പ്രതിനിധികൾ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.