ജിദ്ദ: ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ‘സ്പോർട്സ് ഫെസ്റ്റ് 2019’ വിപുലമായി സംഘടിപ്പിച്ചു. ഹയ്യ് സാമിർ ദല്ല കോമ്പൗണ്ടിൽ ഒരുക്കിയ കായികോൽസവം ജെ.എൻ.എച്ച് ചെയർമാൻ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റെഡ്, യല്ല ോ, ഗ്രീൻ, ബ്ലൂ ഹൗസുകളായി തിരിച്ച് ഹെഡ് ബോയ് യാസീൻ, ഹെഡ് ഗേൾ ലയ്ക സലീം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥി, വിദ്യാർഥിനികളുടെ വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് കായികമേള ആരംഭിച്ചത്. വി.പി മുഹമ്മദലി സല്യൂട്ട് സ്വീകരിച്ചു. ഫുട്ബാൾ, ഒാട്ടം, േഷാർട്ട്പുട്ട്, വടംവലി മത്സരങ്ങൾക്ക് പുറമെ ക്രേസി കോൺ, ഹാപ്പി ഫിയോപില ഗെയിമുകളും അരങ്ങേറി. ഗ്രീൻ ഹൗസ് ഒാവർ ആൾ ചാമ്പ്യന്മാരും ബ്ലൂ ഹൗസ് റണ്ണർ അപ്പുമായി. മുഹമ്മദ് ശിഫാൻ (കിഡ്സ് ബോയ്സ് ) ദുഅ ഇസ്മാഇൗൽ (കിസ്സ് ഗേൾസ്) ഹാഫിസ് (ജൂനിയർ ബോയ്സ്) ഇസ്സ (ജൂനിയർ ഗേൾസ്) മുനവർ നൗഷാദ് (സീനിയർ ബോയ്സ്) നൗഫിഷാൻ (സീനിയർ ഗേൾസ്) വ്യക്തിഗത ചാമ്പ്യന്മാരായി.
രക്ഷിതാക്കൾക്കായി പ്രത്യേക മത്സരങ്ങളും നടന്നു. ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് രക്ഷാധികാരി എ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. അക്കാഡമിക് ചെയർമാൻ സി.കെ മുഹമ്മദ് നജീബ് ആശംസ നേർന്നു. ഒാവർ ആൾ ചാമ്പ്യന്മാർക്ക് പി.ടി.എ പ്രസിഡൻറ് വി.പി ശിയാസ് ട്രോഫി സമ്മാനിച്ചു. മറ്റ് വിജയികൾക്ക് മുസ്തഫ മീരാൻ ( ഫാൽകൺ കാർഗോ), എൻ.കെ അബ്ദുറഹീം, സി.കെ മുഹമ്മദ് നജീബ്, സഫറുല്ല മുല്ലോളി, ശിഹാബുദ്ദീൻ കരുവാരകുണ്ട് തുടങ്ങിയവർ മെഡലുകൾ നൽകി. മത്സരങ്ങൾ നയിച്ച മുൻകേരള ജൂനിയർ ഫുട്ബാൾ ടീം അംഗം അബ്ദുൽ റഹീമിന് പ്രത്യേക ഉപഹാരം പി. അബ്ദുൽ സലീം നൽകി. പ്രിൻസിപ്പൽ അബ്ദുൽ സലീം സ്വാഗതവും അബ്ദുൽ റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. അൽ അമീൻ ഖിറാഅത്ത് നടത്തി. മദ്രസ സ്റ്റാഫ്, തനിമ സൗത്ത് പുരുഷ, വനിത വിഭാഗം, യൂത്ത് ഇന്ത്യ പ്രവർത്തകർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.