ലെവി ഇളവ്: മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക് അനുഗ്രഹമാവും

റിയാദ്: സൗദി സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാർക്ക് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ ​െലവി ഇളവ് ചെയ്യാനു ള്ള രാജ തീരുമാനം മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക് അനുഗ്രഹമാവുമെന്ന് തൊഴിൽ മന്ത്രാലയത്തി​​​​െൻറ കണക്കുകൾ. 2018 ലെ ​െലവിയാണ് കഴിഞ്ഞ ദിവസം സൽമാൻ രാജാവ്​ പ്രഖ്യാപിച്ചതനുസരിച്ച്​ തിരിച്ചു നൽകുകയോ വിട്ടുവീഴ്ച നൽകുകയോ ചെയ്യുക. ഭാഗികമായി അടച്ചവർക്ക് അത്രയും സംഖ്യ തിരിച്ചു നൽകുകയും ബാക്കിവരുന്ന സംഖ്യ ഒഴിവാക്കുകയും ചെയ്യും. ​െലവി അടക്കാത്ത, നിതാഖാത്തിൽ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങൾക്ക് പൂർണമായും ഇളവ് ലഭിക്കും.

12 മാസത്തെ ലെവി ഇളവ് ലഭിക്കുന്നതോടെ ഇത്തരം സ്ഥാപനങ്ങൾക്ക് നിയമാനുസൃതമായി മാറാനാവും. ​െലവി തിരിച്ചുകിട്ടാൻ അപേക്ഷിക്കേണ്ട രീതിയും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തി​​​​െൻറ കീഴിലുള്ള ‘ഹാഫിസ്’ സംവിധാനം വഴിയാണ് സംഖ്യതിരിച്ചു നൽകുക.
സൗദിയില്‍ വിദേശി ജോലിക്കാരുടെ ലെവി കാരണം പ്രയാസമനുഭവിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സല്‍മാന്‍ രാജാവ് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചത്​ ശനിയാഴ്​ചയാണ്​. 2018 ലെ ​െലവി സംഖ്യക്ക് പകരമാണ് ധനസഹായം ലഭിക്കുക. സ്വകാര്യ മേഖലയെ പിന്തുണക്കുന്നതി​​​​െൻറയും പ്രോല്‍സാഹിപ്പിക്കുന്നതി​​​​െൻറയും ഭാഗമായാണ് ധനസഹായം നല്‍കാനുള്ള തീരുമാനം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.