ത്വാഇഫിൽ വാഹനാപകടം; മലയാളിയടക്കം രണ്ട് മരണം

ത്വാഇഫ്: ത്വാഇഫിൽ നിന്ന് 80 കിലോമീറ്റർ അകലെ തുറബ ബീഷ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളിടക്കം രണ്ട് പേര്‍ മരിച ്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് മഞ്ഞല്‍പ്പാറ സ്വദേശി മാട്ടൂമ്മല്‍ സിദ്ദീഖ് (50) ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച മറ്റൊരാള്‍ സ്വദേശി പൗരനാണ്. പരിക്കേറ്റ കൊല്ലം സ്വദേശി നജീം (35) തുറബ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പും സ്വദേശി ഓടിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം.

സ്വദേശിയുടെ വാഹനം ദിശമാറി വന്ന് ഞങ്ങളുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന നജീം പറഞ്ഞു. ജിദ്ദയില്‍ താമസിക്കുന്ന ഇവര്‍ ജോലി ആവശ്യാർഥം കഴിഞ്ഞ ദിവസം അല്‍ബഹയില്‍ വന്ന് തിരിച്ച് മഹായിലേക്കുള്ള യാത്രമധ്യേയായിരുന്നു അപകടം. 20 വര്‍ഷത്തിലധികമായി സിദ്ദീഖ് സൗദിയില്‍ ജോലി ചെയ്ത് വരുന്നു. ഭാര്യ: ജസീന. മക്കള്‍: മിര്‍സഷറി, റിന്‍സഷറി. മരുമകന്‍: അബൂബക്കര്‍. തുറബ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം മക്കയിലോ ജിദ്ദയിലോ മറവ് ചെയ്യുമെന്ന് സഹായത്തിന് രംഗത്തുള്ള ജിദ്ദ കരുവാരകുണ്ട് കെ.എം.സി.സി പ്രതിനിധി അലി മഞ്ഞല്‍പ്പാറ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.